Heart Attack | ഹോടെലുടമ വര്‍കൗടിനിടെ വ്യായാമശാലയില്‍ കുഴഞ്ഞുവീണ് മരിച്ചു; വീഡിയോ പുറത്ത്

 


ADVERTISEMENT



ഭോപാല്‍:  (www.kvartha.com) മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വ്യായാമശാലയില്‍ വര്‍കൗടിനിടെ ഹോടെലുടമ കുഴഞ്ഞുവീണ് മരിച്ചു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 53 കാരനായ പ്രദീപ് രഘുവംശി എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. 
Aster_MIMS

കഴിഞ്ഞ ദിവസമാണ് ദാരുണസംഭവമുണ്ടായത്. വൃന്ദാവന്‍ ഹോടെലിന്റെ നടത്തിപ്പുകാരനായ രഘുവംശി ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും വ്യായാമശാലയില്‍ പോകുമായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ഇന്‍ഡോറിലെ വിജയ് നഗര്‍ ഏരിയയിലുള്ള ഗോള്‍ഡ് ജിമ്മില്‍ വ്യായാമശാലയില്‍ രഘുവംശി എത്തി. ഏകദേശം അഞ്ച് മിനിറ്റോളം ട്രെഡ്മിലില്‍ പരിശീലിച്ച ശേഷം ജാകറ്റ് അഴിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി വീഴുകയായിരുന്നു.

Heart Attack | ഹോടെലുടമ വര്‍കൗടിനിടെ വ്യായാമശാലയില്‍ കുഴഞ്ഞുവീണ് മരിച്ചു; വീഡിയോ പുറത്ത്


15 വര്‍ഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് രഘുവംശിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി രഘുവംശി സ്ഥിരമായി വ്യായാമശാലയില്‍ പോകാറുണ്ടായിരുന്നു. ആരോഗ്യകാര്യത്തില്‍ അദ്ദേഹം കണിശക്കരാനയാരുന്നുവെന്നും ആഴ്ചയില്‍ അഞ്ചു ദിവസവും വ്യായാമശാലയില്‍ പോകുമായിരുന്നുവെന്നും ലോക്ഡൗണില്‍ പോലും അദ്ദേഹം സ്ഥിരമായി വ്യായാമം ചെയ്യുമായിരുന്നുവെന്നും ഭാര്യ പറഞ്ഞു.

ബിജെപി ദേശീയ ജെനറല്‍ സെക്രടറി കൈലാഷ് വിജയവര്‍ഗിയയുടെ അടുത്ത സഹായികളിലൊരാളാണ് രഘുവംശി. മകനും രണ്ട് പെണ്‍മക്കളുമുണ്ട്. ജനുവരി 17നാണ് ഒരു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 

Keywords:  News,National,India,Madhya pradesh,Death,Health,Health & Fitness,Local-News,Video,Social-Media, Indore hotel owner dies of heart attack during working out at gym
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia