Heart Attack | ഹോടെലുടമ വര്കൗടിനിടെ വ്യായാമശാലയില്‍ കുഴഞ്ഞുവീണ് മരിച്ചു; വീഡിയോ പുറത്ത്
Jan 6, 2023, 08:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വ്യായാമശാലയില്‍ വര്കൗടിനിടെ ഹോടെലുടമ കുഴഞ്ഞുവീണ് മരിച്ചു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 53 കാരനായ പ്രദീപ് രഘുവംശി എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു.
കഴിഞ്ഞ ദിവസമാണ് ദാരുണസംഭവമുണ്ടായത്. വൃന്ദാവന്‍ ഹോടെലിന്റെ നടത്തിപ്പുകാരനായ രഘുവംശി ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും വ്യായാമശാലയില്‍ പോകുമായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ഇന്‍ഡോറിലെ വിജയ് നഗര്‍ ഏരിയയിലുള്ള ഗോള്‍ഡ് ജിമ്മില്‍ വ്യായാമശാലയില്‍ രഘുവംശി എത്തി. ഏകദേശം അഞ്ച് മിനിറ്റോളം ട്രെഡ്മിലില്‍ പരിശീലിച്ച ശേഷം ജാകറ്റ് അഴിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി വീഴുകയായിരുന്നു.
15 വര്‍ഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് രഘുവംശിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി രഘുവംശി സ്ഥിരമായി വ്യായാമശാലയില്‍ പോകാറുണ്ടായിരുന്നു. ആരോഗ്യകാര്യത്തില്‍ അദ്ദേഹം കണിശക്കരാനയാരുന്നുവെന്നും ആഴ്ചയില്‍ അഞ്ചു ദിവസവും വ്യായാമശാലയില്‍ പോകുമായിരുന്നുവെന്നും ലോക്ഡൗണില്‍ പോലും അദ്ദേഹം സ്ഥിരമായി വ്യായാമം ചെയ്യുമായിരുന്നുവെന്നും ഭാര്യ പറഞ്ഞു.
ബിജെപി ദേശീയ ജെനറല്‍ സെക്രടറി കൈലാഷ് വിജയവര്‍ഗിയയുടെ അടുത്ത സഹായികളിലൊരാളാണ് രഘുവംശി. മകനും രണ്ട് പെണ്മക്കളുമുണ്ട്. ജനുവരി 17നാണ് ഒരു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
Keywords: News,National,India,Madhya pradesh,Death,Health,Health & Fitness,Local-News,Video,Social-Media, Indore hotel owner dies of heart attack during working out at gymजिम में वर्कआउट के दौरान होटल मालिक को आया हार्ट अटैक, मौत https://t.co/4SfjCq8ey4#Indore #IndoreNews #MPNews #MadhyaPradeshNews #gymlife #Gym #Naidunia pic.twitter.com/pdpCJnd687
— NaiDunia (@Nai_Dunia) January 5, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

