Arrested | ഫോണില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവിംഗ്; തടയാനായി ബോണറ്റില്‍ ചാടിയ ട്രാഫിക് പൊലീസിനേയും കൊണ്ട് യുവാവ് അപകടകരമായി യാത്ര ചെയ്തത് 4 കിലോമീറ്റര്‍; സംഭവത്തിന്റെ ഭയാനകമായ വീഡിയോ പുറത്ത്
Dec 13, 2022, 16:27 IST
ഇന്‍ഡോര്‍: (www.kvartha.com) ഫോണില്‍ സംസാരിച്ചുകൊണ്ട് യുവാവിന്റെ ഡ്രൈവിംഗ്. തടയാനായി ബോണറ്റില്‍ ചാടിയ ട്രാഫിക് പൊലീസിനേയും കൊണ്ട് യുവാവ് അപകടകരമായി യാത്ര ചെയ്തത് നാലു കിലോമീറ്റര്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
എന്നാല്‍ പൊലീസുകാര്‍ ബണറ്റില്‍ കയറിയത് അറിഞ്ഞിട്ടും അത് വകവയ്ക്കാതെ യുവാവ് വണ്ടി മുന്നോട്ടെടുക്കുകയായിരുന്നു. ഫോണ്‍ ചെയ്ത് കാറോടിച്ചതിന് പിഴയടക്കാന്‍ പ്രതിയോട് ആവശ്യപ്പെട്ടുവെന്നും അതിന് സമ്മതിക്കാതെ പൊലീസുകാരോട് ദേഷ്യപ്പെട്ട് പ്രതി കാറെടുത്ത് പോവുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.
ഇതുകണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ തടഞ്ഞു നിര്‍ത്താനായി ബോണറ്റിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താന്‍ കൂട്ടാക്കാതെ ഡ്രൈവര്‍ പൊലീസുകാരനെയും വഹിച്ച് ഡ്രവ് ചെയ്യുകയായിരുന്നു. ബോണറ്റില്‍ അപകടകരമാം വിധം അള്ളിപ്പിടിച്ചാണ് പൊലീസുകാരന്‍ ഇരുന്നിരുന്നത്.
തുടര്‍ന്ന് പൊലീസുകാര്‍ ഓടിയെത്തി കാറിനെ വളഞ്ഞ് ട്രാഫിക് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അശ്രദ്ധമായ ഡ്രൈവിങ്, ഡ്യൂടിയിലുള്ള പൊതുസേവകനെ അപകടപ്പെടുത്താന്‍ മനപൂര്‍വമായ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ ഭയാനകമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നഗരത്തിലെ സത്യസായി മേഖലയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ ഓടിച്ചയാളെ തടയാന്‍ ശ്രമിച്ച ഡ്യൂടിയിലുണ്ടായിരുന്ന 50കാരനായ ട്രാഫിക് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ശിവ് സിങ് ചൗഹാനെയും കൊണ്ടായിരുന്നു കിലോമീറ്ററോളമുള്ള യുവാവിന്റെ യാത്ര. കാര്‍ നിര്‍ത്താന്‍ വേണ്ടി അദ്ദേഹം ബോണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍ പൊലീസുകാര്‍ ബണറ്റില്‍ കയറിയത് അറിഞ്ഞിട്ടും അത് വകവയ്ക്കാതെ യുവാവ് വണ്ടി മുന്നോട്ടെടുക്കുകയായിരുന്നു. ഫോണ്‍ ചെയ്ത് കാറോടിച്ചതിന് പിഴയടക്കാന്‍ പ്രതിയോട് ആവശ്യപ്പെട്ടുവെന്നും അതിന് സമ്മതിക്കാതെ പൊലീസുകാരോട് ദേഷ്യപ്പെട്ട് പ്രതി കാറെടുത്ത് പോവുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.
ഇതുകണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ തടഞ്ഞു നിര്‍ത്താനായി ബോണറ്റിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താന്‍ കൂട്ടാക്കാതെ ഡ്രൈവര്‍ പൊലീസുകാരനെയും വഹിച്ച് ഡ്രവ് ചെയ്യുകയായിരുന്നു. ബോണറ്റില്‍ അപകടകരമാം വിധം അള്ളിപ്പിടിച്ചാണ് പൊലീസുകാരന്‍ ഇരുന്നിരുന്നത്.
തുടര്‍ന്ന് പൊലീസുകാര്‍ ഓടിയെത്തി കാറിനെ വളഞ്ഞ് ട്രാഫിക് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അശ്രദ്ധമായ ഡ്രൈവിങ്, ഡ്യൂടിയിലുള്ള പൊതുസേവകനെ അപകടപ്പെടുത്താന്‍ മനപൂര്‍വമായ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ ഭയാനകമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Keywords: Indore: Driver arrested for dragging cop on car bonnet for 4 kms, weapons found in vehicle, Madhya Pradesh, News, Video, Traffic, Arrested, Police, National.#BreakingNews | #Indore: Weapon-laden car hits cop as he holds on to the bonnet to stop it
— News18 (@CNNnews18) December 12, 2022
One arrested in #MadhyaPradesh@ManojSharmaBpl shares details with @AnushaSoni23 pic.twitter.com/iuzRIHu5cf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.