SWISS-TOWER 24/07/2023

Medical Marvel | ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന; ആശുപത്രി പരിശോധനയില്‍ കണ്ടെത്തിയത് ഭീമാകാരനായ മുഴ; ഒടുവില്‍ 12 ഡോക്ടര്‍മാര്‍ 2 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെ മുറിച്ചുനീക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്‍ഡോര്‍: (www.kvartha.com) സ്ഥിരമായി വയറുവേദനയുമായി ബുദ്ധിമുട്ടിയ യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഭീമാകാരനായ മുഴ. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശുപത്രിയിലെത്തിയ ആഷ്ത എന്ന 41 കാരിയുടെ വയറ്റില്‍ നിന്നാണ് മുഴ മുറിച്ചുനീക്കിയത്. 

ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് യുവതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. 49 കിലോ ശരീരഭാരം മാത്രമുണ്ടായിരുന്ന യുവതിയുടെ വയറ്റിലാണ് മുഴ വളര്‍ന്നത്. ഇത് വയറ്റില്‍ നീരുവീക്കത്തിനും ഭാരം കൂടുന്നതിനും കാരണമായി. പന്ത്രണ്ടോളം ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് 15 കിലോ ഭാരമുള്ള മുഴ പുറത്തെടുത്തത്. 

അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചതെന്നും ഒരു ചെറിയ പിഴവ് മരണത്തിനു പോലും കാരണമായേനെയെന്നും ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോ. അതുല്‍ വ്യാസ് പറഞ്ഞു. മുഴ പൊട്ടാറായ നിലയിലായിരുന്നെന്നും ഇത് വന്‍ അപകടം വിളിച്ചുവരുത്തിയേനെയെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

മുഴ നിരവധി നാഡികളാല്‍ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നെന്നും വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തതെന്നും നിലവില്‍ യുവതി അപകടനില തരണം ചെയ്‌തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Medical Marvel | ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന; ആശുപത്രി പരിശോധനയില്‍ കണ്ടെത്തിയത് ഭീമാകാരനായ മുഴ; ഒടുവില്‍ 12 ഡോക്ടര്‍മാര്‍ 2 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെ മുറിച്ചുനീക്കി


Keywords: News, National, National-News, Health, Health-News, Indore, Doctors, Index Hospital, Tumour, Woman, Stomach Ache, Surgery, Indore Doctors Find 15-Kg Tumour In Woman Who Complained Of Stomach Ache.



Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia