SWISS-TOWER 24/07/2023

Accidental Death | വ്യായാമത്തിനിടെ 210 കിലോ ബാര്‍ബെല്‍ ദേഹത്തേക്ക് പതിച്ചു; കഴുത്തൊടിഞ്ഞ് ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജകാര്‍ത: (www.kvartha.com) വ്യായാമത്തിനിടെ ബാര്‍ബെല്‍ ദേഹത്തേക്ക് പതിച്ച് കഴുത്തൊടിഞ്ഞ് ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം. ഇന്‍ഡോനേഷ്യന്‍ സ്വദേശി 33 കാരനായ ജസ്റ്റിന്‍ വികിയാണ് മരിച്ചത്. ബാലിയിലെ പാരഡൈസ് വ്യായാമശാലയില്‍വെച്ചാണ് അപകടം. 

വ്യായാമം ചെയ്യുകയായിരുന്നു ജസ്റ്റിന്‍. ഇതിനിടെ 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വെക്കുന്നതിനിടെ ഭാരം താങ്ങാതെ താഴേക്ക് വീഴുകയായിരുന്നു. ഇരിക്കുന്ന പോസിഷനിലേക്ക് ജസ്റ്റിന്‍ വീഴുകയായിരുന്നു. ജൂലായ് 15 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. അപകടം നടന്ന ജസ്റ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കഴുത്തൊടിഞ്ഞതും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന ഞരമ്പുകള്‍ തകരാറിലായതുമാണ് ജസ്റ്റിനെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചു. 

Aster mims 04/11/2022
Accidental Death | വ്യായാമത്തിനിടെ 210 കിലോ ബാര്‍ബെല്‍ ദേഹത്തേക്ക് പതിച്ചു; കഴുത്തൊടിഞ്ഞ് ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം


Keywords: News, National, National-News, Accident-News, Indonesian, Fitness Influencer, Justyn Vicky, Died, Indonesian fitness influencer Justyn Vicky died by 450-pound barbell.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia