IndiGo | എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഇന്‍ഡിഗോ; വ്യോമയാന ചരിത്രത്തില്‍ ഇത് ആദ്യം
Jun 19, 2023, 21:51 IST
ന്യൂഡെല്‍ഹി: (www.kvartha.com) എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഇന്‍ഡിഗോ. ഒറ്റത്തവണയായി ഇത്രയും വിമാനങ്ങള്‍ വാങ്ങുന്നത് വ്യോമയാന മേഖലയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് എയര്‍ബസ് അറിയിച്ചു. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് വാങ്ങുന്നത്.
10 വര്‍ഷത്തിനുള്ളില്‍ എ 320 വിഭാഗത്തില്‍പ്പെടുന്ന 1,330 വിമാനങ്ങളാണ് ഇന്‍ഡിഗോ ആകെ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് എയര്‍ബസ് മേധാവി പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു. ഇതിന് മുന്‍പ് എയര്‍ ഇന്‍ഡ്യ 470 വിമാനങ്ങള്‍ വാങ്ങാന്‍ കരാറായിരുന്നു. ഇതിനെ മറികടക്കുന്നതാണ് ഇന്‍ഡിഗോയുടെ ഇടപാട്. ഈ പുതിയ ഓര്‍ഡര്‍ ഇന്‍ഡിഗോയും എയര്‍ബസും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
ഇന്ധനക്ഷമതയുള്ള A320NEO ഫാമിലി എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തന ചിലവ് കുറയ്ക്കുന്നതിലും ഉയര്‍ന്ന നിലവാരത്തിലുള്ള വിശ്വാസ്യതയോടെ ഇന്ധനക്ഷമത നല്‍കുന്നതിലും 'ശക്തമായ ഫോകസ്' നിലനിര്‍ത്താന്‍ അനുവദിക്കുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.
10 വര്‍ഷത്തിനുള്ളില്‍ എ 320 വിഭാഗത്തില്‍പ്പെടുന്ന 1,330 വിമാനങ്ങളാണ് ഇന്‍ഡിഗോ ആകെ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് എയര്‍ബസ് മേധാവി പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു. ഇതിന് മുന്‍പ് എയര്‍ ഇന്‍ഡ്യ 470 വിമാനങ്ങള്‍ വാങ്ങാന്‍ കരാറായിരുന്നു. ഇതിനെ മറികടക്കുന്നതാണ് ഇന്‍ഡിഗോയുടെ ഇടപാട്. ഈ പുതിയ ഓര്‍ഡര്‍ ഇന്‍ഡിഗോയും എയര്‍ബസും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
Keywords: IndiGo buys 500 planes from Airbus, the largest order in aviation history, New Delhi, News, Flight, IndiGo, Air India, Airbus, Statement, Business, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.