Warning | അടിയന്തരാവസ്ഥ കാലഘട്ടം മുതല്‍ ഇന്‍ഡ്യക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ ശ്രദ്ധിച്ചിരുന്നില്ല; രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി എന്‍ആര്‍ നാരായണ മൂര്‍ത്തി
പ്രയാഗ് രാജ്: (KVARTHA) അടിയന്തരാവസ്ഥ കാലഘട്ടം മുതല്‍ ഇന്‍ഡ്യക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും ഇതു രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി. യുപിയിലെ പ്രയാഗ് രാജില്‍ മോട്ടിലാല്‍ നെഹ് റു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കുക എന്നതാണ് യഥാര്‍ഥ പ്രഫഷനലുകളുടെ ഉത്തരവാദിത്തമെന്ന് പറഞ്ഞ അദ്ദേഹം ഉയര്‍ന്ന അഭിലാഷങ്ങള്‍, വലിയ സ്വപ്നങ്ങള്‍, അതിനായി കഠിനാധ്വാനം ചെയ്യുക എന്നതൊക്കെ ഈ സംഭാവനയെ ആശ്രയിച്ചിരിക്കുമെന്നും വ്യക്തമാക്കി. അടുത്ത തലമുറയുടെ ജീവിതം മെച്ചപ്പെട്ടതാക്കാന്‍ ഒരു തലമുറ ത്യാഗം സഹിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നാരായണ മൂര്‍ത്തിയുടെ വാക്കുകള്‍:
ആരോഗ്യ സംവിധാനങ്ങള്‍, ഭൂമി ലഭ്യത തുടങ്ങി ജനസംഖ്യാ വര്‍ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്‍ഡ്യ അഭിമുഖീകരിക്കുകയാണ്. അടിയന്തരാവസ്ഥ കാലഘട്ടം മുതല്‍ ഇന്‍ഡ്യക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇതു രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കും. യുഎസ്, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്‍ഡ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന പ്രതിശീര്‍ഷ ഭൂമി ലഭ്യതയുണ്ട്.
രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കുക എന്നതാണ് യഥാര്‍ഥ പ്രഫഷനലുകളുടെ ഉത്തരവാദിത്തം. ഉയര്‍ന്ന അഭിലാഷങ്ങള്‍, വലിയ സ്വപ്നങ്ങള്‍, അതിനായി കഠിനാധ്വാനം ചെയ്യുക എന്നതൊക്കെ ഈ സംഭാവനയെ ആശ്രയിച്ചിരിക്കും. അടുത്ത തലമുറയുടെ ജീവിതം മെച്ചപ്പെട്ടതാക്കാന്‍ ഒരു തലമുറ ത്യാഗം സഹിക്കേണ്ടിയിരിക്കുന്നു- എന്നും അദ്ദേഹം പറഞ്ഞു.