Election Expenses | വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും ചിലവേറിയതാവും; പൊടിപൊടിക്കുക ഇത്രയും പണം! കണക്കുകൾ അമ്പരപ്പിക്കും

 


ന്യൂഡെൽഹി: (KVARTHA) അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന് മുമ്പ് തന്നെ, സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചിട്ടുണ്ട്, അതിനുശേഷം രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന സംഭാവനകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും ചിലവേറിയ തെരഞ്ഞെടുപ്പായിരുന്നു. സെൻ്റർ ഫോർ മീഡിയ സ്റ്റഡീസിൻ്റെ (CMS) കണക്കനുസരിച്ച്, 2019 ലെ തിരഞ്ഞെടുപ്പ് ചിലവ് 50,000 കോടി രൂപയാണ്. യഥാർത്ഥത്തിൽ ഇത് 60,000 കോടി കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

Election Expenses | വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും ചിലവേറിയതാവും; പൊടിപൊടിക്കുക ഇത്രയും പണം! കണക്കുകൾ അമ്പരപ്പിക്കും

അഞ്ച് വർഷം കഴിഞ്ഞ് വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ചിലവ് അതേ നിരക്കിൽ വർധിക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ 1.2 ട്രില്യൺ രൂപ (14.4 ബില്യൺ ഡോളർ) ചിലവഴിക്കാൻ ഒരുങ്ങുകയാണെന്ന് രാഷ്ട്രീയ ചെലവ് കണക്കുകൾ നിരീക്ഷിക്കുന്ന ന്യൂഡൽഹിയിലെ സെൻ്റർ ഫോർ മീഡിയ സ്റ്റഡീസ് ചെയർമാൻ എൻ ഭാസ്‌കര റാവു പറയുന്നു. സെൻ്റർ ഫോർ മീഡിയ സ്റ്റഡീസിൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2024 ലെ ഇന്ത്യൻ തിരഞ്ഞെടുപ്പിന് 2019 ലെ ഇന്ത്യയിലെ അവസാന പൊതു തിരഞ്ഞെടുപ്പിൻ്റെ ഇരട്ടിയിലധികം ചിലവ് വരും.

1993-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് 9000 കോടിയും 1999-ൽ 10,000 കോടിയും 2004-ൽ 14,000 കോടിയും 2009-ൽ 20,000 കോടിയും 2014-ൽ 30,000 കോടിയും 2014-ൽ 60,2019 കോടിയും ചിലവഴിച്ചു. ഈ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ, 2009 നെ അപേക്ഷിച്ച് 2014 ലെ തിരഞ്ഞെടുപ്പിലെ ചിലവ് ഒന്നര മടങ്ങ് വർദ്ധിച്ചു. അതുപോലെ, 2019 ലെ തിരഞ്ഞെടുപ്പിൽ, ചിലവ് 2014 നെ അപേക്ഷിച്ച് ഇരട്ടിയായി. ഈ കണക്ക് അടിസ്ഥാനമായി കണക്കാക്കിയാൽ 2024ലെ തെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തി ഇരുപതിനായിരം കോടി രൂപ ചിലവ് വരാം. ലോകത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പാണിത്.

2019ലെ തിരഞ്ഞെടുപ്പിന് ചിലവഴിച്ച തുകയെ കുറിച്ച് പറയുകയാണെങ്കിൽ, ഇതിൻ്റെ 20 ശതമാനം അതായത് 12,000 കോടി രൂപ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് മാനേജ്‌മെൻ്റിനായി ചിലവഴിച്ചു. 35 ശതമാനം അതായത് 25000 കോടി രൂപ രാഷ്ട്രീയ പാർട്ടികളുടെ ചിലവാണ്. 25000 കോടിയിൽ ബിജെപി 45% ചിലവഴിച്ചപ്പോൾ കോൺഗ്രസ് 20% വും ബാക്കിയുള്ളവർ 35% ശതമാനവുമാണ് ചിലവഴിച്ചത്. 2019ൽ മാത്രം സോഷ്യൽ മീഡിയയിൽ ചിലവഴിച്ചത് 5000 കോടി രൂപയാണ്.

സ്ഥാനാർഥിക്ക് പരിധി, പാർട്ടിക്ക് നിയന്ത്രണമില്ല

സ്ഥാനാർഥികളുടെ ചിലവിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പാർട്ടികൾക്ക് നിയന്ത്രണമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ റാലികൾക്കും പ്രചാരണത്തിനും മറ്റുമായി പാർട്ടികൾ പണം ചിലവഴിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച് സെൻ്റർ ഫോർ മീഡിയ സ്റ്റഡീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഓരോ ലോക്സഭാ മണ്ഡലത്തിലും ശരാശരി 100 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. വോട്ടർമാരുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഒരു വോട്ടർക്ക് 700 രൂപ വരും. എന്നിരുന്നാലും, ഇത് തിരഞ്ഞെടുപ്പ് ചെലവുകളുടെ ഏകദേശ കണക്ക് മാത്രമാണ്.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർത്ഥികളുടെ ചിലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു വലിയ സംസ്ഥാനത്ത് നിന്നുള്ള ഒരു ലോക്‌സഭാ സീറ്റിലേക്ക് ഒരു സ്ഥാനാർത്ഥിക്ക് പരമാവധി 95 ലക്ഷം രൂപയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി ചിലവഴിക്കാനാവുക. അതേസമയം ചെറിയ സംസ്ഥാനങ്ങൾക്ക് 75 ലക്ഷം രൂപയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകൾക്കായി സ്ഥാനാർത്ഥി ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും എല്ലാ പ്രചാരണ ഇടപാടുകളും അതിലൂടെ നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം, ചിലവുകളുടെ പൂർണമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. അതേസമയം, തിരഞ്ഞെടുപ്പിൽ നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചാൽ, 1951ലെ ജനപ്രതിനിധി നിയമത്തിലെ സെക്ഷൻ 10 എ പ്രകാരം മൂന്ന് വർഷം തടവിന് വിധിച്ചേക്കാം. പൊതുയോഗങ്ങൾ, റാലികൾ, പോസ്‌റ്ററുകൾ, വാഹനങ്ങൾ, പരസ്യങ്ങൾ എന്നിവയ്‌ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥി നടത്തുന്ന ചെലവുകളാണ് തിരഞ്ഞെടുപ്പ് ചെലവായി കണക്കാക്കുന്നത്.

Keywords: News, News-Malayalam-News, National, National-News, Election-News, Election expense, Lok Sabha Election, Congress, BJP, India's general election set to be the world's most expensive at more than $14 billion.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia