Private rocket | ഇനി രാജ്യത്ത് സ്വകാര്യ റോകറ്റും! ആദ്യ വിക്ഷേപണം അടുത്തയാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്ന്; ചരിത്രം കുറിക്കും
Nov 8, 2022, 21:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യയുടെ ആദ്യ സ്വകാര്യ റോകറ്റ് വിക്ഷേപണത്തിനൊരുങ്ങി. നവംബർ 12-16 തീയതിക്കിടയിൽ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് റോകറ്റ് വിക്ഷേപിക്കുക. വിക്രം-എസ് എന്ന് പേരിട്ടിരിക്കുന്ന ഈ റോകറ്റ് പരീക്ഷണ പറക്കലിന് തയ്യാറാണെന്നും ഐഎസ്ആർഒ നവംബർ 12 മുതൽ നവംബർ 16 വരെ സമയം നൽകിയിട്ടുണ്ടെന്നും ബഹിരാകാശ സ്റ്റാർടപ് കംപനിയായ സ്കൈറൂട് എയ്റോസ്പേസ് അറിയിച്ചു.
സ്കൈറൂട് എയ്റോസ്പേസിന്റെ ഈ ദൗത്യത്തിന് 'മിഷൻ സ്റ്റാർട്' എന്നാണ് പേരിട്ടിരിക്കുന്നത്. പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ.വിക്രം സാരാഭായിയുടെ പേരാണ് റോകറ്റിന് നൽകിയിരിക്കുന്നത്. കാലാവസ്ഥാ സാഹചര്യത്തിനനുസരിച്ച് റോകറ്റ് വിക്ഷേപണത്തിന്റെ അവസാന തീയതി തീരുമാനിക്കുമെന്ന് കംപനിയുടെ സിഇഒയും സഹസ്ഥാപകനുമായ പവൻ കുമാർ ചന്ദന പറഞ്ഞു.
ഐഎസ്ആർഒയുടെയും ഇൻസ്പേസിന്റെയും സഹകരണം ഉള്ളതുകൊണ്ടാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ വിക്രം-എസ് റോകറ്റ് സജ്ജമാകാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൗത്യം ആരംഭിക്കുന്നതോടെ റോകറ്റ് വിക്ഷേപിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കംപനിയായി സ്കൈറൂട് എയ്റോസ്പേസ് മാറും.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ റോകറ്റ് വിക്ഷേപണത്തിനുശേഷം അതിന്റെ ചിലവ് 30-40 ശതമാനം വിലകുറഞ്ഞതാകും. ഈ റോകറ്റിൽ 3ഡി ക്രയോജനിക് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിനിൽ പ്രത്യേക തരം ഇന്ധനം ഉപയോഗിക്കും. ഈ ഇന്ധനം ലാഭകരമെന്ന് മാത്രമല്ല, പരിസ്ഥിതിക്ക് ദോഷം വരുത്തുകയുമില്ല. റോകറ്റ് വിക്ഷേപണം വിജയകരമാണെങ്കിൽ, ഈ ഇന്ധനം ഭാവിയിലും ഉപയോഗിക്കാം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.