'ഓപറേഷന്‍ ദേവി ശക്തി'; അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന് ഇന്‍ഡ്യ പേര് നല്‍കി; ഇതുവരെ തിരിച്ചെത്തിച്ചത് 800 പേരെ; ചൊവ്വാഴ്ച മാത്രം 78 പേര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 24.08.2021) 'ഓപറേഷന്‍ ദേവി ശക്തി' അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന് പേര് നല്‍കി ഇന്‍ഡ്യ. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനുശേഷം ഇതുവരെ 800 പേരെയാണ് അഫ്ഗാനില്‍ നിന്ന് തിരിച്ചെത്തിച്ചത്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മാത്രം 78 പേരെ നാട്ടിലെത്തിച്ചു. അഫ്ഗാനില്‍ നിന്ന് താജികിസ്ഥാനില്‍ എത്തിച്ച 78 പേരടങ്ങുന്ന സംഘത്തില്‍ 25 ഇന്‍ഡ്യക്കാരും അഫ്ഗാനിലെ സിഖ് വംശജരും ഉള്‍പെടുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചത്.
Aster mims 04/11/2022

'ഓപറേഷന്‍ ദേവി ശക്തി'; അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന് ഇന്‍ഡ്യ പേര് നല്‍കി; ഇതുവരെ തിരിച്ചെത്തിച്ചത് 800 പേരെ; ചൊവ്വാഴ്ച മാത്രം 78 പേര്‍

കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി, സഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് തൊട്ടടുത്ത ദിവസം മുതല്‍ പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന ഇന്‍ഡ്യയുടെ ദൗത്യം ആരംഭിച്ചിരുന്നു.

Keywords:  India's evacuation mission from Afghanistan named 'Operation Devi Shakti', New Delhi, News, Politics, Passengers, Flight, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia