രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു; 339 ആളുകള്‍ മരിച്ചു; ചികിത്സയിലുള്ളത് 8,988 പേര്‍
Apr 14, 2020, 13:21 IST
ന്യൂഡെല്‍ഹി: (www.kvartha.com 14.04.2020) രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെ 10,541 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8,988 പേരാണ് ചികിത്സയിലുള്ളത്. 339 ആളുകള്‍ മരിച്ചു.
അതിനിടെ മുംബൈ ധാരാവിയില്‍ ചൊവ്വാഴ്ച രണ്ടു പേര്‍ കൂടി മരിച്ചു. ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 55 ആയി. ധാരാവിയില്‍ ഇതുവരെ രോഗം ബാധിച്ച് ഏഴു പേര്‍ മരിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരെ 2334 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 160 പേര്‍ മരിച്ചു.
ഡെല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളാണ് ആയിരത്തിലേറേ രോഗികള്‍ ഉള്ള മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ 378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 178 രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. 198 പേരും രോഗമുക്തരായി. രണ്ടു പേര്‍ മരിച്ചു. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി.
രണ്ടാം സ്ഥാനത്ത് കര്‍ണാടകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം കര്‍ണാടകയില്‍ 24.57% പേര്‍ക്കാണ് രോഗമുക്തി. നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് മരണനിരക്ക് രാജസ്ഥാനിലും (0.37%) രണ്ടാമത് കേരളത്തിലുമാണ്.
Keywords: India's coronavirus numbers surge past 10,000 mark The latest count of confirmed, New Delhi, News, Treatment, Maharashtra, Patient, Karnataka, Dead, Hospital, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.