Congress | 'അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം'; ഫലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി കോണ്‍ഗ്രസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഇസ്രാഈല്‍ - ഹമാസ് യുദ്ധത്തിനിടെ പലസ്തീനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

ഭൂമി, സ്വയംഭരണം, മാന്യമായ ജീവിതം എന്നിവയ്ക്ക് പലസ്തീന്‍ ജനതയ്ക്കുള്ള അവകാശങ്ങള്‍ക്ക് എക്കാലവും കോണ്‍ഗ്രസ് നല്‍കിയ പിന്തുണ ആവര്‍ത്തിക്കുകയാണെന്നാണ് പ്രമേയം. അതേസമയം, പ്രമേയത്തില്‍ ഇക്കാര്യം ഉള്‍പെടുത്തിയതില്‍ ഏതാനും നേതാക്കള്‍ക്കുള്ള അതൃപ്തി നീങ്ങിയിട്ടില്ല. പ്രമേയത്തില്‍നിന്ന് ഈ ഭാഗം ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.

യുദ്ധത്തില്‍ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കണമെന്ന് പാര്‍ടിയുടെ പ്രവര്‍ത്തകസമിതി യോഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞതിനെച്ചൊല്ലി അഭിപ്രായവ്യത്യാസം. ഇരുഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം പലസ്തീന്‍ ജനതയ്ക്ക് പാര്‍ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ വാദം. കോണ്‍ഗ്രസിന്റെ എക്കാലത്തെയും നിലപാട് ഇതായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എന്നാല്‍, യുദ്ധത്തിന് തുടക്കമിട്ടത് ഫലസ്തീന്‍ ആസ്ഥാനമായുള്ള ഹമാസ് ആണെന്നും അക്കാര്യം മറന്നുള്ള നിലപാട് പാടില്ലെന്നും ഏതാനും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍, ചെന്നിത്തലയുടെ വാദം അംഗീകരിച്ച് യോഗം പ്രമേയം പാസാക്കി.

ശനിയാഴ്ച ഇസ്രാഈലിന് നേരെ നടന്ന ആക്രമണങ്ങളെ പാര്‍ടി അപലപിച്ചതിന് പിന്നാലെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അക്രമം ഒരിക്കലും ഒരു പരിഹാരവും നല്‍കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രസ്താന.

ഇസ്രാഈലികളുടെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനൊപ്പം ഫലസ്തീനിലെ ജനങ്ങളുടെ ന്യായമായ അഭിലാഷങ്ങള്‍ ചര്‍ച്ചയിലൂടെ നിറവേറ്റണമെന്ന് പാര്‍ടി എപ്പോഴും വിശ്വസിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി ജയറാം രമേശ് ഞായറാഴ്ച പറഞ്ഞിരുന്നു. 'ഇസ്രാഈല്‍ ജനതയ്ക്കെതിരായ ക്രൂരമായ ആക്രമണങ്ങളെ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അപലപിക്കുന്നു' എന്ന് അദ്ദേഹം എക്സില്‍ കുറിച്ചിരുന്നു.

ചര്‍ച്ചയിലൂടെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്‍ഡ്യ ആഹ്വാനം ചെയ്ത റഷ്യ-യുക്രൈന്‍ യുദ്ധത്തിലെ അതേ സമീപനം ഇന്‍ഡ്യന്‍ സര്‍കാരിനും ഉണ്ടാകേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് റാശിദ് അല്‍വി പറഞ്ഞു.

വിഷയത്തില്‍ രാജ്യത്തിന്റെ വീക്ഷണം നിലനിര്‍ത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബിജെപി നേതാവ് രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് കോണ്‍ഗ്രസ് പ്രമേയത്തിനെതിരെ പ്രതികരിച്ചു. രാജ്യത്തിന്റെ ആശയങ്ങളില്‍ നിന്ന് മാറി സ്വന്തം കാര്യം നല്‍കാന്‍ ശ്രമിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു.

Congress | 'അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം'; ഫലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി കോണ്‍ഗ്രസ്



Keywords: News, National, National-News, Politics, Politics-News, National News, India, New Delhi News, Congress Party, Extends, Support, Palestinians, Hamas, Attack, Israel, Ceasefire, India’s Congress party extends support for Palestinians after Hamas attack on Israel, calls for ceasefire.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia