അംഗീകാര നിറവിൽ; ഇൻഡ്യയിലെ ഏറ്റവും മികച്ച ഐ വി എഫ് ഡോക്ടര്‍ അവാര്‍ഡ് ഡോ. അശ്വതി കുമാരന്; സെന്റര്‍ അവാര്‍ഡ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന്
Aug 10, 2021, 21:19 IST
കോട്ടക്കല്‍: (www.kvartha.com 10.08.2021) ഫേര്‍ടിലിറ്റി ഡയറക്ടറി ഓഫ് ഇൻഡ്യയുടെ 2021 ലെ രാജ്യത്തെ ഏറ്റവും മികച്ച ഐ വി എഫ് ഡോക്ടര്‍മാരിലൊരാളായി ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സല്‍ടന്റും റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. അശ്വതി കുമാരന്.
രാജ്യത്തെ ഏറ്റവും മികച്ച ഐ വി എഫ് സെന്ററുകളിലൊന്ന് എന്ന അംഗീകാരം കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗമായ ആസ്റ്റര്‍ മിറകിള്‍ ഫെര്‍ടിലിറ്റി ആൻഡ് ഐ വി എഫ് സെന്ററും കരസ്ഥമാക്കി.
വന്ധ്യതാ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടേയും സെന്ററുകളുടേയും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഫേര്‍ടിലിറ്റി ഡയറക്ടറി ഓഫ് ഇൻഡ്യ. ഇതില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ സ്ഥാപനങ്ങളും ഡോക്ടര്‍മാരും നല്‍കുന്ന സേവനങ്ങളെ വിദഗ്ദർ അവലോകനം ചെയ്തതിന് ശേഷമാണ് ഓരോവർഷവും അവാർഡിനായി തെരഞ്ഞെടുക്കുന്നത്.
ഈ അംഗീകാരമാണ് ആസ്റ്റർ മിംസിനെ തേടിയെത്തിയത്. സംസ്ഥാന കായിക മന്ത്രി വി അബ്ദുർ റഹ്‌മാന്‍ ആദരവ് കൈമാറി. അവാർഡ് നേട്ടത്തിൽ ഡോ. അശ്വതി കുമാരനെ ആസ്റ്റർ ചെയർമാൻ ആസാദ് മൂപ്പനും ക്ലസ്റ്റർ സി ഇ ഒ ഫർഹാൻ യാസീനും അഭിനന്ദിച്ചു.
Keywords: Kerala, Malappuram, Doctor, National, Award, Minister, India's Best IVF Doctor Award for Ashwathy Kumaran; Center Award for Kottakal Aster Mims.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.