Aadhaar | ആധാര്‍ വിശ്വസനീയമായ രേഖയല്ലെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര റേറ്റിംഗ് എജന്‍സി മൂഡിസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഇന്‍ഡ്യന്‍ സര്‍കാര്‍ പുറത്തിറക്കിയ 12 അക്ക തനത് നമ്പറാണ് ആധാര്‍. ഇത് ഇന്‍ഡ്യയിലെ ഓരോ പൗരനും ലഭിക്കും. ഓരോ പൗരനും ഒരു ആധാര്‍ നമ്പര്‍ അദ്വിതീയമാണ്. എന്റോള്‍ ചെയ്ത വ്യക്തിയുടെ പേര്, സ്ഥിരം വിലാസം, ചിത്രം, ലിംഗഭേദം, വിരലടയാളം, ഐറിസ് വിവരങ്ങള്‍, പ്രായം എന്നിവ ബയോമെട്രിക് ഫോര്‍മാറ്റില്‍ ആധാര്‍ കാര്‍ഡ് സംഭരിക്കുന്നു. ഇന്‍ഡ്യന്‍ പൗരന്മാരുടെ ഒരു പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് മാറിയിരിക്കുകയാണ്. ഈയവസരത്തില്‍ ഇന്‍ഡ്യയുടെ ആധാര്‍ വിശ്വസനീയമായ രേഖ അല്ലെന്ന അനുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര റേറ്റിംഗ് എജന്‍സിയായ മൂഡിസ്.

സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മൂഡിസിന്റെ നിലപാട്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയും നൂറ് ശതമാനം അല്ലെന്ന് മൂഡിസ് വിമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തില്‍ ആധാറിനെ പ്രധാന തിരിച്ചറിയല്‍ രേഖയാക്കി മാറ്റുക എന്നത് ഇന്‍ഡ്യയുടെ ദീര്‍ഘകാലമായുള്ള ഒരു ലക്ഷ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മൂഡിസ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചൂടുള്ളതും ആര്‍ദ്രതയുള്ളതുമായ കാലാവസ്ഥയില്‍ പലപ്പോഴും ബയോമെട്രിക് വിവരങ്ങളില്‍ പിഴവുകള്‍ വരാമെന്ന് ഉള്‍പെടെയാണ് മൂഡിസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ ചെറിയ പിഴവുകള്‍ സേവനം നിഷേധിക്കപ്പെടുന്നതിന് വരെ കാരണമാകുമെന്നും മൂഡിസ് കുറ്റപ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലേക്ക് മാറുന്നതിനുള്ള സമയപരിധി സര്‍കാര്‍ അഞ്ചാം തവണയും നീട്ടിയിരുന്നു. 2023 ഡിസംബര്‍ വരെയാണ് ഈ സമയപരിധി നീട്ടിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മൂഡിസിന്റെ വിമര്‍ശനങ്ങള്‍.

Aadhaar | ആധാര്‍ വിശ്വസനീയമായ രേഖയല്ലെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര റേറ്റിംഗ് എജന്‍സി മൂഡിസ്


Keywords: News, National, National-News, Malayalam-News, India, Aadhaar, Not Reliable, Document, Moody, Security, Privacy, Biometric Technology, India’s Aadhaar is not a reliable document: Moody’s.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia