SWISS-TOWER 24/07/2023

സൗദിയില്‍ ദുരിതക്കയത്തിലായിരുന്ന സുഖ് വന്ത് കൗര്‍ നാട്ടില്‍ തിരിച്ചെത്തുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 31.05.2017) സൗദി അറേബ്യയില്‍ ട്രാവല്‍ ഏജന്റിന്റെ വഞ്ചന മൂലം കൊടിയ പീഡനങ്ങള്‍ നേരിടേണ്ടി വന്ന സുഖ് വന്ത് കൗര്‍ എന്ന 55കാരി ബുധനാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. ട്വിറ്ററിലാണ് സുഷമ ഇക്കാര്യം അറിയിച്ചത്. സുഖ് വന്തിന്റെ ഭര്‍ത്താവ് കുല്‍വന്ത് സിംഗിനെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടാണ് വിദേശകാര്യ മന്ത്രി പ്രശ് നത്തില്‍ ഇടപെട്ടത്.

മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയിലാണ് തന്റെ ഭാര്യ ഗള്‍ഫിലേക്ക് പോയതെന്ന് കുല്‍വന്ത് പറയുന്നു. മെയ് ഏഴിന് തന്നെ ഭാര്യ സൗദിയിലെ ഒരു ആശുപത്രിയില്‍ നിന്നും വിളിച്ചുവെന്നും ചതിക്കപ്പെട്ടതായി പറഞ്ഞെന്നും കുല്‍വന്ത് പറയുന്നു. ഒരു സൗദി പൗരന് ട്രാവല്‍ ഏജന്റ് സുഖ് വന്ത്ിനെ വില്‍ക്കുകയായിരുന്നു. പിന്നീട് ഇയാളുടെ വീട്ടിലെ ജോലിക്കാരിയായി കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ജലന്ദര്‍ സ്വദേശിനിയായ കൗറിനെ ഡെല്‍ഹിയില്‍ നിന്നുള്ള ഒരു ട്രാവല്‍ ഏജന്റാണ് സൗദിയിലേക്ക് കൊണ്ടുപോയത്.

സൗദിയില്‍ ദുരിതക്കയത്തിലായിരുന്ന സുഖ് വന്ത് കൗര്‍ നാട്ടില്‍ തിരിച്ചെത്തുന്നു

ഇന്ത്യയില്‍ നിന്നും പോയി ഒരാഴ് ച കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിനെ കൗര്‍ ഫോണില്‍ വിളിച്ചത്. ഇതിന് പിന്നാലെ ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. കൗറിനെ കുറിച്ച് പിന്നീടൊരു വിവരവും ലഭിച്ചില്ലെന്ന് കുല്‍വന്ത് പറയുന്നു. ട്രാവല്‍ ഏജന്റിനെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് സുഷമ പ്രശ് നത്തില്‍ ഇടപെട്ടത്.

Also Read:
പന്തല്‍ ജോലിക്കിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് അബോധാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Indian Woman 'Sold, Tortured' In Saudi To Return Home : Sushma Swaraj , New Delhi, News, Media, Husband, Report, Twitter, Minister, Visa, hospital, Phone call, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia