Visa Suspended | കടുത്ത നടപടിയുമായി ഇന്‍ഡ്യ; കനേഡിയന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു
Sep 21, 2023, 16:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നയതന്ത്ര വിവാദങ്ങള്‍ക്കിടെ കടുത്ത നടപടിയുമായി ഇന്‍ഡ്യ. കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇന്‍ഡ്യന്‍ വിസ നല്‍കുന്നത് നിര്‍ത്തിവച്ചതായി അറിയിപ്പ്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വിസ നല്‍കില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്‍ഡ്യയുടെ നടപടി. വിസ അപേക്ഷ പോര്‍ടലായ ബിഎല്‍എസിലൂടെയാണ് സേവനങ്ങള്‍ നിര്‍ത്തുന്ന വിവരം അറിയിച്ചത്.
അതേസമയം, ഇന്‍ഡ്യന്‍ വിസ നല്‍കുന്നത് നിര്‍ത്തിവച്ചെന്ന അറിയിപ്പ് പിന്‍വലിച്ച് മിനുറ്റുകള്‍ക്കകം വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. വിസ നല്‍കുന്നത് കൈകാര്യം ചെയ്യുന്ന ബിഎല്‍എസിന്റെ വെബ് സൈറ്റില്‍ നിന്നാണ് അറിയിപ്പ് നീക്കിയത്. എന്നാല്‍, അല്‍പ സമയത്തിനുള്ളില്‍ വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത് സാങ്കേതിക പ്രശ്‌നമാണോ മറ്റെന്തെങ്കിലും കാരണത്താലാണോ എന്ന് ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാനഡയിലെ ഇന്‍ഡ്യന്‍ വിസ സര്‍വീസ് നിര്‍ത്തി വെക്കുകയാണ് എന്നാണ് വിദേശകാര്യവൃത്തങ്ങള്‍ ഏറ്റമൊടുവില്‍ അറിയിക്കുന്നത്.
കാനഡയില്‍ ഇന്‍ഡ്യയിലേക്കുള്ള വിസ സേവനം കൈകാര്യം ചെയ്യൂന്ന ബിഎല്‍എസിലാണ് സര്‍വീസ് സസ്‌പെന്‍ഡ് ചെയ്തുവെന്ന് വെബ്‌സൈറ്റിലൂടെ അറിയിച്ചത്. വിദേശകാര്യമന്ത്രാലയം ഇത് പിന്നീട് സ്ഥീരീകരിച്ചു. ചില വിഷയങ്ങള്‍ കാരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കുന്നു എന്നായിരുന്നു അറിയിപ്പ്. പിന്നീട് അത് നീക്കിയെങ്കിലും വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത് സാങ്കേതിക പ്രശ്‌നമാണോ മറ്റെന്തെങ്കിലും കാരണത്താലാണോ എന്ന് ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടില്ല.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്‍ഡ്യ - കാനഡ ബന്ധം വഷളായതോടെയാണ് ഇന്‍ഡ്യ നിലപാട് വിസ വിതരണം നിര്‍ത്തിയത്. ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിജ്ജാറുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാദം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്‍ഡ്യയുടെ നടപടി. ജി 7 രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂട്ടായ പ്രസ്താവന ഇറക്കണമെന്ന കാനനഡയുടെ ആവശ്യം അമേരിക അംഗീകരിച്ചിട്ടില്ല. എന്നാല്‍ വിഷയം ഗൗരവമേറിയതാണെന്ന് ഇന്‍ഡ്യയിലെ അമേരികന്‍ വക്താവ് പറഞ്ഞു.
മലയാളികളടക്കം 20 ലക്ഷത്തോളം ഇന്‍ഡ്യന്‍ വംശജരാണ് നിലവില്‍ കാനഡയിലുള്ളത്. ഇന്‍ഡ്യയിലെ വിസ സര്‍വീസുകള്‍ ഈ സാഹചര്യത്തില്‍ കാനഡയും സസ്‌പെന്‍ഡ് ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍, കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.