SWISS-TOWER 24/07/2023

Accidental Death | അമേരികയില്‍ കാറപടകത്തില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; സഹോദരി അടക്കം 3 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ഹൈദരാബാദ്: (KVARTHA) അമേരികയില്‍ കാറപടകത്തില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സഹോദരി അടക്കം മൂന്നുപേര്‍ക്ക് പരുക്കേറ്റു. അമേരികയില്‍ ബിസിനസ് അനാലിസിസില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഹൈദരാബാദില്‍ നിന്നുള്ള വിദ്യാര്‍ഥിനിയാണ് മരിച്ചത്.

ഹൈദരാബാദ് നാരായണഗുഡയില്‍ നിന്നുള്ള പ്രതീക്ഷ കുന്‍വാര്‍ (24) ആണ് യുഎസിലെ കന്‍സസിലെ ചെനിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഒക്ടോബര്‍ 15ന് രാത്രി പ്രതീക്ഷയും സഹോദരി പ്രിയങ്കയും സുഹൃത്ത് സായി തേജയും ഡ്രൈവര്‍ വരുണും കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം.

Aster mims 04/11/2022
Accidental Death | അമേരികയില്‍ കാറപടകത്തില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; സഹോദരി അടക്കം 3 പേര്‍ക്ക് പരുക്ക്

ഡ്രൈവര്‍ സിഗ്‌നല്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പ്രതീക്ഷയുടെ മറ്റൊരു സഹോദരി പ്രതിഭ പറയുന്നു. അപകടത്തില്‍ സായി തേജയ്ക്കും പ്രിയങ്കയ്ക്കും നിസാര പരുക്കേറ്റു. പ്രതീക്ഷ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതീക്ഷയുടെ മൃതദേഹം ഹൈദരാബാദിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. മൃതദേഹം വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഹൈദരാബാദില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൂസ്റ്റണിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജെനറല്‍ കുടുംബവുമായി ബന്ധപ്പെടുകയും സഹായം നല്‍കുകയും ചെയ്യുന്നുണ്ട്.

Keywords: Indian Student Accidently Died in US, Hyderabad, News, Indian Student, Accidental Death, Sister, Friend, Hospital, Treatment, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia