Railway to test EI | ഏറ്റവും ഉയർന്ന ജോലികളിലേക്ക് അപേക്ഷിക്കുന്നവരുടെ 'വൈകാരിക ബുദ്ധി' പരീക്ഷിക്കാൻ ഇൻഡ്യൻ റെയിൽവേ ഒരുങ്ങുന്നു; ഇനി ഈ കടമ്പയും കടക്കണം

 


ന്യൂഡെൽഹി: (www.kvartha.com) ചെയർമാൻ അല്ലെങ്കിൽ ജനറൽ മാനജർ തുടങ്ങിയ ഉയർന്ന 36 തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗസ്ഥരിൽ ഇൻഡ്യൻ റെയിൽവേ നിർബന്ധിത ‘വൈകാരിക ബുദ്ധി’ (Emotional Intelligence - EQ) ടെസ്റ്റുകൾ നടത്തുമെന്ന് റിപോർട്. ജനറൽ മാനജർ സ്ഥാനത്തേക്ക് ഒഴിവുള്ള ഒരു ഡസനോളം തസ്തികകൾ നികത്തുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി ആദ്യമായി ഓൺലൈൻ ഇക്യു ടെസ്റ്റുകൾ നടത്തുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇകണോമിക് ടൈംസ് റിപോർട് ചെയ്തു.
                               
Railway to test EI | ഏറ്റവും ഉയർന്ന ജോലികളിലേക്ക് അപേക്ഷിക്കുന്നവരുടെ 'വൈകാരിക ബുദ്ധി' പരീക്ഷിക്കാൻ ഇൻഡ്യൻ റെയിൽവേ ഒരുങ്ങുന്നു; ഇനി ഈ കടമ്പയും കടക്കണം
            
വൈകാരിക വിവരങ്ങളുമായി പ്രവർത്തിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവാണ് ഇക്യു കൊണ്ട് അളക്കുന്നത്. അപേക്ഷകൻ ഓപറേഷനുകൾക്കോ ​​അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്കോ ​​അനുയോജ്യനാണോ എന്ന് നിർണയിക്കാൻ ടെസ്റ്റ് സ്കോറുകൾ ഉപയോഗിക്കും. ഉദാഹരണത്തിന്, ജനറൽ മാനജറുടെ ജോലി ഫീൽഡ് വർകുമായി ബന്ധപ്പെട്ടതാണ്, അതേസമയം നാഷനൽ അകാഡമി ഓഫ് ഇൻഡ്യൻ റെയിൽവേ (NAIR) യുടെ ഡയറക്ടർ ജനറലിന്റെ തത്തുല്യമായ തസ്തിക അഡ്മിനിസ്ട്രേറ്റീവ് ജോലിയാണ്. ഇത്തരം ജോലിക്ക് അപേക്ഷകൻ അർഹനാണോയെന്ന് ടെസ്റ്റിലൂടെ നിർണയിക്കും. 15-20 മിനിറ്റ് ഓൺലൈൻ ഇക്യു ടെസ്റ്റ് വ്യക്തിത്വവും ചുമതലയിലുള്ള കഴിവും വിലയിരുത്തുന്നതിന് ഉപയോഗിക്കുമെന്ന് റിപോർട് കൂട്ടിച്ചേർത്തു.

റെയിൽവേ ബോർഡ് ചെയർമാനും അംഗങ്ങളും ഉൾപെടെ ഏഴ് സെക്രടറി തല സ്ഥാനങ്ങളും 29 മറ്റ് സ്ഥാനങ്ങളും (പ്രധാനമായും ജനറൽ മാനജർ) ഇൻഡ്യൻ റെയിൽവേ മാനജ്‌മെന്റ് സർവീസിൽ (IRMS) സൃഷ്ടിക്കുന്നതിനായി 2022 മെയ് മാസത്തെ ബോർഡ് യോഗത്തിൽ റെയിൽവേ തീരുമാനം എടുത്തിരുന്നു. 2019 ഡിസംബറിൽ എടുത്ത ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് ഐആർഎംഎസ് രൂപീകരിച്ചത്.

Keywords:  Latest-News, National, Top-Headlines, Indian Railway, Railway, Train, Job, Chairman, Test, Central Government, Emotional Intelligence, Indian Railways to test 'emotional intelligence', Indian Railways to test 'emotional intelligence' of applicants for topmost jobs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia