Railway | ട്രെയിനിൽ ഉച്ചത്തിലുള്ള സംസാരവും സംഗീതവും വേണ്ട! സ്ലീപ്പർ, എസി കോച്ചുകളിൽ രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിയമങ്ങൾ പുറപ്പെടുവിച്ച് റെയിൽവേ; അറിയാം കൂടുതൽ

 


ന്യൂഡെൽഹി: (www.kvartha.com) രാത്രി സമയങ്ങളിൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് തീരുമാനം. ടിടിഇ, കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോട് ട്രെയിനുകളിൽ പൊതു മര്യാദകൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിൻ കമ്പാർട്ടുമെന്റുകളിൽ പുകവലി, മദ്യപാനം തുടങ്ങിയ പ്രവർത്തനങ്ങളിൽ യാത്രക്കാർക്ക് വിലക്കുണ്ട്.

പുതിയ നിയമങ്ങൾ

* സീറ്റിലോ കമ്പാർട്ടുമെന്റിലോ കോച്ചിലോ ഒരു യാത്രക്കാരനും ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കാൻ പാടില്ല
* ഇയർഫോണില്ലാതെ ഉച്ചത്തിലുള്ള സംഗീതം കേൾക്കാൻ പാടില്ല
* രാത്രി 10 മണിക്ക് ശേഷം ലൈറ്റ് തെളിയിക്കരുത്
* രാത്രി 10 മണിക്ക് ശേഷം ടിടിഇക്ക് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ കഴിയില്ല. നിങ്ങളുടെ യാത്ര രാത്രി 10 മണിക്ക് ശേഷം ആരംഭിക്കുകയാണെങ്കിൽ, ഈ നിയമം ബാധകമല്ല.
* രാത്രി വിളക്കുകൾ ഒഴികെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം

* കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാർ രാത്രി 10 മണിക്ക് ശേഷം പരസ്‌പരം ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല
* മധ്യ ബെർത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാൻ ലോവർ ബെർത്തുകാരൻ അനുവദിക്കേണ്ടതാണ്.
* ട്രെയിൻ സർവീസുകളിൽ ഓൺലൈനായി രാത്രി 10 മണിക്ക് ശേഷം ഭക്ഷണം നൽകാനാകില്ല. എന്നിരുന്നാലും, ഇ-കാറ്ററിംഗ് സേവനങ്ങൾ ഉപയോഗിച്ച് രാത്രിയിലും ട്രെയിനിൽ നിങ്ങളുടെ ഭക്ഷണമോ പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർ ചെയ്യാം.

Railway | ട്രെയിനിൽ ഉച്ചത്തിലുള്ള സംസാരവും സംഗീതവും വേണ്ട! സ്ലീപ്പർ, എസി കോച്ചുകളിൽ രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിയമങ്ങൾ പുറപ്പെടുവിച്ച് റെയിൽവേ; അറിയാം കൂടുതൽ

ലഗേജ് നിയമം

എസി കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് പരമാവധി 70 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസിൽ 40 കിലോയും സെക്കൻഡ് ക്ലാസിൽ 35 കിലോയും ലഗേജ് സൗജന്യമാണ്. ഇതിൽ കൂടുതൽ ലഗേജുമായി ആരെങ്കിലും യാത്ര ചെയ്താൽ പ്രത്യേകം ചാർജ് നൽകേണ്ടിവരും.

ഈ സാധനങ്ങൾ നിരോധിച്ചിരിക്കുന്നു

ഗ്യാസ് സിലിൻഡറുകൾ, കത്തുന്ന രാസവസ്തുക്കൾ, പടക്കങ്ങൾ, ആസിഡ്, ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ, തുകൽ അല്ലെങ്കിൽ നനഞ്ഞ തൊലികൾ, എണ്ണ, ഗ്രീസ്, നെയ്യ്, പൊതികളിൽ കൊണ്ടുവരുന്ന സാധനങ്ങൾ, പൊട്ടുകയോ ഒടിഞ്ഞുവീഴുകയോ ചെയ്യുന്ന വസ്തുക്കൾ തുടങ്ങിയവ കൊണ്ടുപോവരുത്. നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള ഏതെങ്കിലും വസ്തുക്കൾ കൈവശം വെച്ചാൽ റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം നടപടിയെടുക്കാം.
     
Railway | ട്രെയിനിൽ ഉച്ചത്തിലുള്ള സംസാരവും സംഗീതവും വേണ്ട! സ്ലീപ്പർ, എസി കോച്ചുകളിൽ രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിയമങ്ങൾ പുറപ്പെടുവിച്ച് റെയിൽവേ; അറിയാം കൂടുതൽ

Keywords: New Delhi, National, News, Indian Railway, Train, Song, Mobile Phone, Ticket, Food, Top-Headlines,  Indian Railways new rules after 10 PM in Sleeper and AC coaches.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia