Railway | ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: എസി ടിക്കറ്റ് നിരക്ക് 25% കുറയ്ക്കുമെന്ന് റെയിൽവേ ഉത്തരവ്; വന്ദേ ഭാരതിലും ബാധകം; ഇളവ് ലഭിക്കുക ഇങ്ങനെ; വിശദമായറിയാം

 


ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ കോടിക്കണക്കിന് റെയിൽവേ യാത്രക്കാർക്ക് സന്തോഷവാർത്ത. കൂടിയ നിരക്ക് കാരണം ട്രെയിനിൽ എസി ടിക്കറ്റ് എടുക്കാൻ പ്രയാസപ്പെടുന്നവർ ധാരാളമുണ്ട്. ഇപ്പോൾ എസി ട്രെയിൻ ടിക്കറ്റ് നിരക്ക് സർക്കാർ കുറയ്ക്കാൻ പോകുകയാണ്. അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സീറ്റിങ് സൗകര്യമുള്ള വന്ദേ ഭാരത് അടക്കം എല്ലാ ട്രെയിനുകളുടെയും എസി ചെയർകാറിലും എക്സിക്യൂട്ടീവ് ക്ലാസിലും കിഴിവ് പദ്ധതി റെയിൽവേ മന്ത്രാലയം ആരംഭിച്ചു. അടിസ്ഥാന നിരക്കിൽ പരമാവധി 25% വരെ ഇളവ് ലഭിക്കും. ബാധകമായ മറ്റ് ചാർജുകൾ പ്രത്യേകം ഈടാക്കും.

Railway | ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: എസി ടിക്കറ്റ് നിരക്ക് 25% കുറയ്ക്കുമെന്ന് റെയിൽവേ ഉത്തരവ്; വന്ദേ ഭാരതിലും ബാധകം; ഇളവ് ലഭിക്കുക ഇങ്ങനെ; വിശദമായറിയാം

ഏതൊക്കെ ട്രെയിനുകളിൽ ഇളവ് ലഭിക്കും?

യാത്രക്കാരുടെ എണ്ണം കുറവുള്ള ട്രെയിനുകൾക്ക് ഈ ഇളവ് ബാധകമായിരിക്കും. കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവുള്ളത്. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിനു താഴെയായാൽ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിർദേശം. ഈ പദ്ധതിയിലൂടെ ഈ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിയമങ്ങൾ

അതേസമയം ഡിസ്കൗണ്ടിൽ ബുക്ക് ചെയ്ത ടിക്കറ്റിന് റീഫണ്ട് നൽകില്ല. കൂടാതെ അവധി ദിവസങ്ങളിലോ ഉത്സവ ദിവസങ്ങളിലോ സർവീസ് നടത്തുന്ന സ്‌പെഷ്യൽ ട്രെയിനുകൾക്ക് ഈ കിഴിവ് പദ്ധതി ബാധകമല്ല. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് 25 ശതമാനം വരെ നിരക്കിൽ കുറവുണ്ടാകും. അടിസ്ഥാന ടിക്കറ്റ് നിരക്കിലാണ് മാറ്റം വരുത്തുക. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർച്ചാർജ്, ജിഎസ്ടി തുടങ്ങിയവ വേറെ ഈടാക്കും. കിഴിവ് ഉടനടി പ്രാബല്യത്തിൽ വരും.

Keywords: Indian Railway, Train Ticket, Vande Bharat, AC Coach, IRCTC, Reservation, IRCTC, Ticket Booking Rules, Indian Railways Cuts Train Ticket Prices By Up To 25%, Including Vande Bharat.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia