Vande Bharat | 2025 ഓടെ 278 വന്ദേ ഭാരത് ട്രെയിനുകള്‍ ട്രാകിലിറങ്ങും; 200 എണ്ണം സ്ലീപ്പര്‍ ക്ലാസുകള്‍; ഒരുക്കങ്ങള്‍ ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നിന്ന് വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഈ ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2025 അവസാനത്തോടെ 278 വന്ദേ ഭാരത് ട്രെയിനുകള്‍ സജ്ജമാകുമെന്ന് അമര്‍ഉജാല റിപ്പോര്‍ട്ട് ചെയ്തു. 2027 ഓടെ 478 വന്ദേ ഭാരത് ട്രെയിനുകളും ട്രാക്കില്‍ കാണാം. നിലവില്‍ 78 വന്ദേ ഭാരത് ട്രെയിനുകള്‍ റെയില്‍വേയുടെ ചെന്നൈ ആസ്ഥാനമായുള്ള ഐസിഎഫും സ്വകാര്യ കമ്പനിയായ മേധയും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്. ഇതിന് പുറമെ 400 വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി നിര്‍മിക്കാനുണ്ട്. സ്വകാര്യ കമ്പനികള്‍ ഇവ തയ്യാറാക്കും.
                  
Vande Bharat | 2025 ഓടെ 278 വന്ദേ ഭാരത് ട്രെയിനുകള്‍ ട്രാകിലിറങ്ങും; 200 എണ്ണം സ്ലീപ്പര്‍ ക്ലാസുകള്‍; ഒരുക്കങ്ങള്‍ ഇങ്ങനെ

200 വന്ദേ ഭാരത് ട്രെയിനുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ ഏത് കമ്പനിയാണ് ഈ ട്രെയിനുകള്‍ ഒരുക്കുകയെന്നതും തീരുമാനിക്കും. ഇതില്‍ രണ്ട് വ്യത്യസ്ത കമ്പനികള്‍ ട്രെയിന്‍ സെറ്റ് നിര്‍മ്മിക്കും. ടെന്‍ഡര്‍ പ്രക്രിയയില്‍ ഏറ്റവും കുറവ് ലേലം ചെയ്യുന്ന കമ്പനിക്ക് 120 ട്രെയിനുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ ലഭിക്കും. 80 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കാനുള്ള ചുമതല ടെന്‍ഡര്‍ നടപടികളിലെ രണ്ടാം നമ്പര്‍ കമ്പനിക്ക് നല്‍കും.

രാജ്യത്തുടനീളം 478 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ 78 ട്രെയിനുകളുടെ പണി വേഗത്തിലാണ് നടക്കുന്നത്. ഈ ട്രെയിനുകളെല്ലാം ചെയര്‍ കാര്‍ മാതൃകയിലാണ്. സ്ലീപ്പര്‍ ക്ലാസില്‍ 400 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ഒരുക്കും. ഇതില്‍ 200ന്റെ ടെന്‍ഡര്‍ ഈ മാസം പൂര്‍ത്തിയാക്കും. ഈ 200 വന്ദേ ഭാരത് ട്രെയിനുകള്‍ സ്ലീപ്പര്‍ ക്ലാസ് ആയിരിക്കും. ഈ 278 ട്രെയിനുകളും പരമാവധി 160 കിലോ മീറ്റര്‍ വേഗതയില്‍ ഓടും, അവയെല്ലാം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ആയിരിക്കും. പ്രാരംഭ 78 ട്രെയിനുകള്‍ക്ക് ശേഷം നിര്‍മിക്കുന്ന 200 വന്ദേ ഭാരത് ട്രെയിനുകള്‍ ടെന്‍ഡര്‍ കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ തയ്യാറാകും. അതായത് 2025 ഓടെ ഈ ട്രെയിനുകള്‍ സജ്ജമാകും. അതുപോലെ, എല്ലാ 278 വന്ദേ ഭാരത് ട്രെയിനുകളും 2027 ഓടെ സജ്ജമാകും.

തുടക്കത്തില്‍ 278 വന്ദേ ഭാരത് ട്രെയിനുകള്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുമെന്നാണ് വിവരം. നിലവില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് വന്ദേ ഭാരത് ട്രെയിന്‍ ഓടുന്നത്. എന്നാല്‍ ട്രാക്കുകളുടെ നവീകരണവും ചുറ്റുമതില്‍ നിര്‍മാണവും കഴിഞ്ഞാല്‍ അത് അതിന്റെ മുഴുവന്‍ വേഗത്തിലും ഓടും. 278 ട്രെയിനുകളും ഓടിത്തുടങ്ങുന്നതോടെ വേഗം മണിക്കൂറില്‍ 200 കിലോമീറ്ററായി ഉയരും.

Keywords:  Latest-News, National, Top-Headlines, New Delhi, Indian Railway, Railway, Government-of-India, Indian Railways: 278 Vande Bharat Trains Will Be On Track By 2025.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia