Indian Railway | ട്രെയിൻ കോചുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കുന്നു; യാത്രക്കാർക്ക് തത്സമയ വിവരങ്ങൾ അറിയാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നാണ് ഇൻഡ്യൻ റെയിൽവേ. പ്രതിദിനം കോടിക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി സമയാസമയങ്ങളിൽ റെയിൽവേ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനാൽ യാത്രാവേളയിൽ അത് ഏറെ സഹായകരമാവുന്നു. അതിനിടെ ട്രെയിനുകളിലെ കോചുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കാൻ റെയിൽവേ ഒരുങ്ങുകയാണ്.

                  
Indian Railway | ട്രെയിൻ കോചുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കുന്നു; യാത്രക്കാർക്ക് തത്സമയ വിവരങ്ങൾ അറിയാം


ഇതോടെ യാത്രക്കാർക്ക് ഏറെ പ്രയോജനം ലഭിക്കും. യാത്രയ്ക്കിടെ ട്രെയിൻ എവിടെ എത്തി, അടുത്തതായി ഏത് സ്റ്റേഷനാണ്, എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിയാനാവും. കൂടാതെ യാത്രക്കാർക്ക് ട്രെയിനിന്റെ തത്സമയ സ്റ്റാറ്റസ് ട്രാക് ചെയ്യാൻ കഴിയും. ഒപ്പം തന്നെ ഡിസ്പ്ലേ ബോർഡിൽ, സാമൂഹിക വിരുദ്ധരിൽ നിന്നുള്ള സംരക്ഷണം സംബന്ധിച്ച് മുന്നറിയിപ്പുകളും നൽകും.

പുതിയ വന്ദേ ഭാരത്, തേജസ്, ഹംസഫർ, എസി, ഇകോണമി, ഇഎംയു, മെമു ട്രെയിനുകളുടെ കോചുകളിൽ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നതെന്ന് അമർ ഉജാല റിപോർട് ചെയ്തു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് ജിപിഎസ് സംവിധാനവുമായി ബന്ധിപ്പിക്കും എന്നതാണ്. ഈ സൗകര്യം നിലവിൽ വന്നതിന് ശേഷം, റെയിൽവേയുടെ തത്സമയ റണിംഗ് സ്റ്റാറ്റസ് കാണുന്നതിന് യാത്രക്കാർക്ക് മൊബൈൽ ഫോൺ ആപ് വീണ്ടും വീണ്ടും തുറക്കേണ്ടതില്ല. ട്രെയിനിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിൽ നിന്ന് യാത്രക്കാർക്ക് അപ്‌ഡേറ്റുകൾ ലഭിക്കും.

Keywords: Indian Railway Live Train Running Status Will Be Seen After Implementation Of Digital Display Board In Coaches, News,National,newdelhi,Indian Railway,Travel,Digital,Mobile Phone,Online,Train, report, Railway station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script