Helicopter Landing | നാവികസേനയുടെ ഹെലികോപ്ടർ അറബിക്കടലിൽ അടിയന്തരമായി ഇറക്കി; 3 ജീവനക്കാരെ രക്ഷപ്പെടുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ മുംബൈ തീരത്ത് അറബിക്കടലിൽ അടിയന്തരമായി ഇറക്കി. മൂന്ന് ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇന്ത്യൻ നേവി അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) ആണ് അപകടത്തിൽപ്പെട്ടത്.

പതിവ് യാത്രയിലായിരുന്നു സംഭവം. നാവികസേനയുടെ പട്രോളിംഗ് കപ്പൽ നടത്തിയ അടിയന്തര തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും മൂന്ന് ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Helicopter Landing | നാവികസേനയുടെ ഹെലികോപ്ടർ അറബിക്കടലിൽ അടിയന്തരമായി ഇറക്കി; 3 ജീവനക്കാരെ രക്ഷപ്പെടുത്തി

കഴിഞ്ഞ വർഷം ഒക്ടോബറിൽ അരുണാചൽ പ്രദേശിൽ കരസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ തകർന്ന് വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേർ മരിച്ചിരുന്നു. 5.5 ടൺ ഭാരമുള്ള ഇരട്ട എൻജിൻ, മൾട്ടി-റോൾ, മൾട്ടി-മിഷൻ ന്യൂ ജനറേഷൻ ഹെലികോപ്റ്ററാണ് എഎൽഎച്ച് ധ്രുവ്.

Keywords: National, Mumbai, News, Navy, Helicopter, Sea, Accident, Army, Investigates, Died, Top-Headlines, Indian Navy Advanced Light Helicopter, Patrol ship, Rescue, Employees,  Indian Navy Helicopter Makes Emergency Landing Off Mumbai Coast, Crew Rescued.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia