Agniveer | ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരം: നാവികസേനയില്‍ അഗ്നിവീറാകാം; 1000 ലേറെ ഒഴിവുകള്‍; അറിയേണ്ടതെല്ലാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യന്‍ നാവികസേന അഗ്‌നിവീറിന്റെ റിക്രൂട്ട്മെന്റിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. അപേക്ഷാ നടപടികള്‍ മെയ് 29 മുതല്‍ ആരംഭിക്കും. 1365 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 15 ആണ്. പരീക്ഷയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
   
Agniveer | ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരം: നാവികസേനയില്‍ അഗ്നിവീറാകാം; 1000 ലേറെ ഒഴിവുകള്‍; അറിയേണ്ടതെല്ലാം

ആര്‍ക്കൊക്കെ അപേക്ഷിക്കാം

ഉദ്യോഗാര്‍ഥി ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് മാത്തമാറ്റിക്സും ഫിസിക്സും ചേര്‍ന്ന് 10+2 പരീക്ഷ പാസായിരിക്കണം. അപേക്ഷകര്‍ക്ക് 12-ല്‍ കുറഞ്ഞത് ഒരു വിഷയമെങ്കിലും കെമിസ്ട്രി അല്ലെങ്കില്‍ ബയോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഉണ്ടായിരിക്കണം. അവിവാഹിതരായ ഇന്ത്യന്‍ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.

പരീക്ഷാസമയത്ത് ഉദ്യോഗാര്‍ഥികള്‍ അവിവാഹിതനാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അഗ്‌നിവീരന്മാരെ അവരുടെ നാല് വര്‍ഷത്തെ മുഴുവന്‍ കാലയളവിലും വിവാഹം കഴിക്കാന്‍ അനുവദിക്കില്ല. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 17.5 വയസും പരമാവധി പ്രായപരിധി 21 മാണ്.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് പ്രക്രിയ രണ്ട് ഘട്ടങ്ങളായിരിക്കും. ഇതില്‍ ആദ്യം എഴുത്ത് പരീക്ഷയും തുടര്‍ന്ന് മെഡിക്കല്‍ ടെസ്റ്റും ഉണ്ടായിരിക്കും. എഴുത്തുപരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും, അതില്‍ ആകെ 100 ചോദ്യങ്ങളുണ്ടാകും, ഓരോ ചോദ്യത്തിനും ഒരു മാര്‍ക്കായിരിക്കും.

അപേക്ഷിക്കേണ്ടവിധം

* www(dot)agnipathvayu(dot)cdac(dot)in എന്നതിലേക്ക് പോകുക.
* joinindiannavy(dot)gov(dot)in എന്ന ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
* ഹോംപേജിലെ CAREER AND JOB എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
* Indian Navy Recruitment 2023 എന്ന ഓപ്ഷനിലേക്ക് പോകുക.
* വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
* രജിസ്‌ട്രേഷന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കാം.
* സമര്‍പ്പിച്ചതിന് ശേഷം ഫോമിന്റെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് ഭാവി ഉപയോഗത്തിനായി സൂക്ഷിക്കുക.

Keywords: Job News, Malayalam News, Indian Navy, Agniveer Recruitment, Indian Navy News, Indian Navy Recruitment, Government of India, Government Job, Indian Navy Agniveer Recruitment 2023: Registrations for 1,365 posts begins.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia