SWISS-TOWER 24/07/2023

തീവ്രവാദിയെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍

 


ADVERTISEMENT

ചെന്നൈ: ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെന്നു സംശയിക്കുന്ന അഷ്‌റഫ് അലി പോലീസ് പിടിയില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ പറങ്കിപ്പേട്ടില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് അലി രാജസ്ഥാന്‍ എ.ടി.എസിന്റെ പിടിയിലായത്.

അഷ്‌റഫ് അലിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. നാല്‍പതുകാരനായ അലിയെ ജോധ്പൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്.

തീവ്രവാദിയെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍വ്യാഴാഴ്ച ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഇരട്ട ബോംബുസ്‌ഫോടനത്തില്‍
ഇയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം ഐ.എസ്.ഐ ബന്ധമുള്ളതായി  സംശയിക്കുന്ന രണ്ടു ശ്രീലങ്കക്കാരെ ചെന്നൈയില്‍ ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Indian Mujahideen operative, Ashraf Ali, arrested, Chennai, Bomb Blast, Railway, Police, Rajastan, Custody, Srilanka, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia