ജനസംഖ്യാ നിയന്ത്രണത്തിന് കൂട്ട വന്ധ്യംകരണം നടപ്പിലാക്കണമെന്ന് മന്ത്രി ഗിരിരാജ് സിംഗ്; അഭിപ്രായം മന്ത്രിയുടെ വ്യക്തിപരമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ബി.ജെ.പി
Dec 5, 2016, 13:16 IST
കൊല്‍ക്കത്ത: (www.kvartha.com 05.12.2016) രാജ്യത്തെ ജനസംഖ്യാവര്‍ധനവ് നിയന്ത്രിക്കാന്‍ കൂട്ട വന്ധ്യംകരണം നടപ്പിലാക്കണമെന്ന് കേന്ദ്ര ചെറുകിട വ്യവസായ സഹമന്ത്രി ഗിരിരാജ് സിംഗ് . എന്നാല്‍ അത് മന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ബി.ജെ.പി.
ഇന്ത്യയില്‍ ജനസംഖ്യ വര്‍ധനവുണ്ട് എന്നത് ഒരു സംശയവുമില്ലാത്ത കാര്യമാണ്. ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കേണ്ടതും അത്യാവശ്യവുമാണ്. എന്നാല്‍ അത് നടത്തേണ്ടത് ബോധവത്ക്കരണത്തിലൂടെയും പരസ്യങ്ങളിലൂടെയുമാണ്. ഇതിനെതിരെ ബോധവത്ക്കരണം നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും എന്‍.ജി.ഒകളും മുന്നോട്ട് വരണമെന്നും ബി.ജെ.പി. നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു.
എന്നാല്‍, വന്ധ്യംകരണമല്ല അതിനുള്ള മാര്‍ഗമെന്നും അടിയന്തരാവസ്ഥയുടെ കാലത്ത് വന്ധ്യകരണം നടപ്പിലാക്കന്‍ ശ്രമിച്ചപ്പോള്‍ വളരെ മോശപ്പെട്ട അനുഭവങ്ങളാണ് ജനങ്ങള്‍ക്കുണ്ടായതെന്നും ബി.ജെ.പി. നേതാവ് പറഞ്ഞു. അതുകൊണ്ട് തന്നെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട യാതൊരു തീരുമാനവും പാര്‍ട്ടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
നോട്ടുനിരോധനത്തിനു ശേഷം ജനസംഖ്യാ നിയന്ത്രണത്തിനു വേണ്ടി വന്ധ്യംകരണം നടപ്പിലാക്കും എന്ന് കഴിഞ്ഞ ദിവസം മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു. വന്ധ്യംകരണം ഇന്ത്യയില്‍ നടപ്പിലാക്കണമെന്ന് പറയുന്ന രണ്ടാമത്തെ ബി.ജെ.പി. നേതാവാണ് ഗിരിരാജ് സിംഗ്. ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രണത്തിനു വന്ധ്യംകരണം സഹായിക്കുമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി. നേതാവ് സഞ്ജയ് പാസ്വാനും പറഞ്ഞിരുന്നു.

Also Read:
എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിടിച്ച് തീര്‍ത്ഥാടക സംഘത്തിലെ പാചക തൊഴിലാളി മരിച്ചു
Keywords: Indian minister calls for mass sterilisation to control population, Kolkota, BJP, Politics, Advertisement, Demonetization, Leader, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.