SWISS-TOWER 24/07/2023

Netflix | മുംബൈയിലെ ഏറ്റവും മികച്ച മാച് മേകര്‍; ഇന്‍ഡ്യന്‍ അറേഞ്ച്ഡ് വിവാഹസമ്പ്രദായത്തെ കണക്കറ്റ് പരിഹസിച്ച് നെറ്റ് ഫ് ളിക്‌സ് ഷോ രണ്ടാം സീസണുമായി തിരിച്ചെത്തി

 


ADVERTISEMENT

മുംബൈ: (www.kvartha.com) രണ്ട് വര്‍ഷം മുമ്പ് ഇന്‍ഡ്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഏറെ കോളിളക്കം സൃഷ്ടിച്ച ഇന്‍ഡ്യന്‍ മാച് മേകിങ് നെറ്റ് ഫ് ളിക്‌സ് ഷോ രണ്ടാം സീസണുമായി തിരിച്ചെത്തി. ഇന്‍ഡ്യന്‍ അറേന്‍ജ് ഡ്
വിവാഹസമ്പ്രദായത്തെ കണക്കറ്റ് പരിഹസിക്കുന്നതാണിത്.

Netflix | മുംബൈയിലെ ഏറ്റവും മികച്ച മാച് മേകര്‍; ഇന്‍ഡ്യന്‍ അറേഞ്ച്ഡ് വിവാഹസമ്പ്രദായത്തെ കണക്കറ്റ് പരിഹസിച്ച് നെറ്റ് ഫ് ളിക്‌സ് ഷോ രണ്ടാം സീസണുമായി തിരിച്ചെത്തി

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും അവരുടെ മാതാപിതാക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ഇന്‍ഡ്യന്‍ മാച് മേകറാണ് (കല്യാണ ബ്രോകര്‍ )ഷോയിലെ കേന്ദ്രകഥാപാത്രം. എട്ട് ഭാഗങ്ങളുള്ള റിയാലിറ്റി ടിവി ഷോ - ടൈം മാഗസിന്റെ എക്കാലത്തെയും സ്വാധീനമുള്ള 50 റിയാലിറ്റി ടിവി ഷോകളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

ഇന്‍ഡ്യയിലെ സമ്പന്നരായ ആളുകള്‍ക്ക് അനുയോജ്യമായ പൊരുത്തങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന സിമ തപരിയ എന്ന സിമ ആന്റിയാണ് കേന്ദ്ര കഥാപാത്രം. 'ആദ്യം വിവാഹം, പിന്നെ പ്രണയം', 'വിവാഹത്തിന് ശേഷം എല്ലാം ശരിയാവും എന്ന മട്ടിലാണ് ഇന്‍ഡ്യന്‍ വിവാഹ രീതിയെ വെബ് സീരീസില്‍ അവതരിപ്പിക്കുന്നത്.

Keywords: Indian Matchmaking on Netflix: ‘Sima aunty’ raises eyebrows - again, Mumbai, News, Web serial, Marriage, Criticism, Parents, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia