Arrested |ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് മുങ്ങിയ' ഇന്‍ഡ്യന്‍ നഴ്‌സ് 4 വര്‍ഷത്തിനുശേഷം അറസ്റ്റില്‍; പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത് 5.23 കോടി രൂപ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് കടന്ന ഇന്‍ഡ്യന്‍ നഴ്‌സ് സംഭവം നടന്ന് നാലുവര്‍ഷത്തിനുശേഷം അറസ്റ്റില്‍. രാജ്വീന്ദര്‍ സിങ് (38) എന്ന ഇന്‍ഡ്യന്‍ നഴ്‌സിനെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്‌ട്രേലിയന്‍ സര്‍കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ് ലാന്‍ഡ് പൊലീസാണ് ഇനാം പ്രഖ്യാപിച്ചത്.
Aster mims 04/11/2022

Arrested |ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് മുങ്ങിയ' ഇന്‍ഡ്യന്‍ നഴ്‌സ് 4 വര്‍ഷത്തിനുശേഷം അറസ്റ്റില്‍; പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത് 5.23 കോടി രൂപ

2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാങ്കെറ്റി ബീചില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോര്‍ഡിങ്ലി (24) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് രാജ്വീന്ദര്‍ സിങ്ങിനെ ഓസ്‌ട്രേലിയന്‍ പൊലീസ് അന്വേഷിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ഇയാള്‍ കുടുംബസമേതം ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് കടന്നു.

2021ല്‍ സിങ്ങിനെ വിട്ടുകിട്ടണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍കാര്‍ ഇന്‍ഡ്യയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ ആവശ്യം ഇന്‍ഡ്യ അംഗീകരിക്കുകയായിരുന്നു. പഞ്ചാബിലെ ബുടര്‍കലാന്‍ സ്വദേശിയായ രാജ്വീന്ദര്‍ ഓസ്‌ട്രേലിയയിലെ ഇനിസ്‌ഫെയിലില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ ഇന്‍ഡ്യയിലേക്ക് മുങ്ങി, തൊട്ടടുത്ത ദിവസമാണ് ബീചില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.

Keywords: Indian man with $633k bounty on head in 2018 Australia beach murder arrested, New Delhi, News, Arrested, Murder case, Nurse, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script