Economy | ഇന്ത്യയുടെ കുതിപ്പ് തുടരും; 2024-ൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 6.2 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

 


ന്യൂഡെൽഹി: (KVARTHA) 2024-ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.2 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്രസഭ. ദക്ഷിണേഷ്യയിലെ മൊത്ത ആഭ്യന്തര ഉൽപാദനം (GDP) 2024ൽ 5.2 ശതമാനം വളർച്ച കൈവരിക്കുമെന്നും യുനൈറ്റഡ് നേഷൻസിന്റെ വേൾഡ് എക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്‌പെക്‌ട്‌സ് (WESP) റിപ്പോർട്ട് പറയുന്നു. ശക്തമായ ആഭ്യന്തര ഡിമാൻഡും ഉൽപാദന, സേവന മേഖലകളിലെ മികച്ച വളർച്ചയും കാരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Economy | ഇന്ത്യയുടെ കുതിപ്പ് തുടരും; 2024-ൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 6.2 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

'ഇന്ത്യയുടെ വളർച്ചാ നിരക്ക് 2024 ൽ 6.2 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 2023 ൽ പ്രവചിച്ച 6.3 ശതമാനത്തേക്കാൾ അല്പം കുറവാണ്', റിപ്പോർട്ട് പറയുന്നു. 2025ൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.6 ശതമാനമാകുമെന്നും യുഎൻ കണക്കാക്കുന്നു. ഉൽപാദന, സേവന മേഖലകൾ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും എന്നാൽ ക്രമരഹിതമായ മഴ കാർഷിക ഉൽപാദനത്തെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പല എതിരാളികളുടെയും സമ്പദ്‌വ്യവസ്ഥകളേക്കാളും വേഗത്തിൽ വളരുമെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ മികച്ച പ്രകടനം തുടരുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയുടെ ജിഡിപി വളർച്ച ആറ് ശതമാനത്തിന് മുകളിലാണ്, ഈ വേഗത 2024ലും 2025ലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ ഇന്ത്യയിലെ ഉപഭോക്തൃ പണപ്പെരുപ്പം 2023-ൽ 5.7 ശതമാനത്തിൽ നിന്ന് 2024-ൽ 4.5 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള രണ്ട് മുതൽ ആറ് ശതമാനം വരെയുള്ള ഇടത്തരം പണപ്പെരുപ്പ ലക്ഷ്യ പരിധിക്കുള്ളിലാണ്.

Keywords: Malayalam-News, National, National-News, New Delhi, Economy, Indian, UN Report, Indian economy likely to grow at 6.2% in 2024, says UN report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia