Jobs | യുവാക്കൾക്ക് അവസരം: കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; വിശദമായി അറിയാം
Feb 6, 2023, 11:44 IST
ന്യൂഡെൽഹി: (www.kvartha.com) തൊഴിലില്ലാത്ത യുവാക്കൾക്ക് മികച്ച അവസരം. ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാൻഡന്റ് തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി ഒമ്പതാണ് അവസാന തീയതി. ഇതിനുശേഷമുള്ള അപേക്ഷകൾ സ്വീകരിക്കില്ല.
ഒഴിവുകൾ
ഈ റിക്രൂട്ട്‌മെന്റിലൂടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ മൊത്തം 50 ജനറൽ ഡ്യൂട്ടി, കൊമേഴ്‌സ്യൽ പൈലറ്റ് ഒഴിവുകൾ നികത്തും. ടെക്‌നിക്കൽ എൻജിനീയറിങ്, ഇലക്‌ട്രിക്കൽ എന്നിവയിൽ 20 തസ്തികകളും ലോ ഓഫീസറുടെ ഒരു തസ്തികയുമാണ് ഉള്ളത്. ജനറൽ ഡ്യൂട്ടി ആൻഡ് ടെക്നിക്കൽ ഒഴിവ് പുരുഷന്മാർക്ക് മാത്രമാണ്.
വിദ്യാഭ്യാസ യോഗ്യത
ജനറൽ ഡ്യൂട്ടി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിരുദം, മാത്‌സ്, ഫിസിക്‌സ് വിഷയങ്ങളിൽ മൊത്തത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ 12-ാം ക്ലാസ് പാസായിരിക്കണം.
കൊമേഴ്‌സ്യൽ പൈലറ്റ് എൻട്രി: ഡിജിസിഎയുടെ വാണിജ്യ പൈലറ്റ് ലൈസൻസ് നിർബന്ധമാണ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത - 60 ശതമാനം മാർക്കോടെ 12-ാം ക്ലാസ് (ഫിസിക്സ്, മാത്തമാറ്റിക്സ്).
ടെക്നിക്കൽ: ഏതെങ്കിലും അംഗീകൃത കോളേജിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. മാത്‌സ്, ഫിസിക്‌സ് വിഷയങ്ങളിൽ മൊത്തത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ 12-ാം ക്ലാസ് പാസായിരിക്കണം.
ലോ ഓഫീസർ: കുറഞ്ഞത് 60 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദം. കൂടുതൽ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ.
അപേക്ഷ ഫീസ്
250 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി / എസ്ടി വിഭാഗത്തിൽ നിന്നുള്ളവർക്ക് അപേക്ഷാ ഫെസില്ല.
എങ്ങനെ അപേക്ഷിക്കാം
1. joinindiancoastguard(dot)cdac(dot)in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
2. തുടർന്ന് 'Join ICG as Officers(CGCAT)' എന്നതിലേക്ക് പോയി 'Assistant Commandant 01/2024' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. വ്യക്തിഗത വിശദാംശങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
4. രേഖകൾ അപ്‌ലോഡ് ചെയ്യുക. ഫീസ് അടച്ച് ഫോം സമർപ്പിക്കുക.
5. കൂടുതൽ ആവശ്യത്തിന് ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
Keywords: News,National,India,New Delhi,Top-Headlines,Latest-News,Job,Labours, Indian Coast Guard Assistant Commandant 01/2024 application begins
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.