Face Recognition | നികുതിവെട്ടിപ്പ് തടയാന്‍ പുതിയ സംവിധാനം! ഇന്‍ഡ്യന്‍ ബാങ്കുകള്‍ക്ക് മുഖം തിരിച്ചറിയുന്ന സംവിധാനവും കൃഷ്ണമണി സ്കാനിങ്ങും ഉപയോഗിക്കാന്‍ അനുമതി
Jan 13, 2023, 17:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നികുതിവെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ ഇന്‍ഡ്യന്‍ ബാങ്കുകള്‍ക്ക് മുഖം തിരിച്ചറിയുന്ന സംവിധാനവും കൃഷ്ണമണി സ്കാനിങ്ങും ഉപയോഗിക്കാന്‍ അനുമതി. പ്രതിവര്‍ഷം നിശ്ചിതപരിധി കഴിഞ്ഞുള്ള ബാങ്കിങ് ഇടപാടുകള്‍ക്ക് ഇത് ബാധകമാക്കുമെന്നാണ് റിപോര്‍ട്.
ചില സ്വകാര്യ, പൊതുമേഖല ബാങ്കുകള്‍ നിലവില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച റിപോര്‍ടിനോട് പ്രതികരിക്കാന്‍ ബാങ്കിങ് ഉദ്യോഗസ്ഥര്‍ തയാറായില്ല. ബാങ്കുകള്‍ക്ക് നല്കിയ അനുമതി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 2023ല്‍ പുതിയ സ്വകാര്യത നിയമം അവതരിപ്പിക്കാനാണ് കേന്ദ്രസര്‍കാരിന്റെ നീക്കം.
ഇതില്‍ ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുമെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. പ്രതിവര്‍ഷം രണ്ട് മില്യന്‍ രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നവര്‍ക്കാണ് മുഖം തിരിച്ചറിയല്‍ സംവിധാനവും കൃഷ്ണമണിയുടെ സ്കാനിങ്ങും നിര്‍ബന്ധമാക്കുക. ആളുകളുടെ ഫിംഗര്‍പ്രിന്റ് വെരിഫികേഷന് പലപ്പോഴും പരാജയപ്പെടുന്ന സാഹചര്യത്തില്‍ യു ഐ എ ഡി ഐയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
Keywords: Indian Banks Can Use Face Recognition, Iris Scan, With Limits: Report, New Delhi, News, Banking, Report, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

