ഫെയ്സ്ബുകിലൂടെ മക്കയേയും സൗദി രാജാവിനേയും ആക്ഷേപിച്ചു; സൗദി ജയിലില്‍ കഴിഞ്ഞിരുന്ന കര്‍ണാടക സ്വദേശി 20 മാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി
Aug 19, 2021, 17:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗളൂരു: (www.kvartha.com 19.08.2021) ഫെയ്സ്ബുകിലൂടെ മക്കയേയും സൗദി രാജാവിനേയും ആക്ഷേപിച്ചെന്ന കേസില്‍ സൗദി ജയിലില്‍ കഴിഞ്ഞിരുന്ന കര്‍ണാടക സ്വദേശി 20 മാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി.
ദമാമിലെ ഒരു കമ്പനിയില്‍ എ സി ടെക്‌നീഷ്യനായി പ്രവര്‍ത്തിക്കുകയായിരുന്നു ഹരീഷ്. ആറ് വര്‍ഷത്തോളമായി ഈ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് ഫെയ്സ്ബുകില്‍ ആക്ഷേപകരമായ പോസ്റ്റിട്ടതിന് ഹരീഷ് സൗദി പൊലീസിന്റെ പിടിയിലാകുന്നത്.
ഇതിനിടെ കഴിഞ്ഞ വര്‍ഷം ഹരീഷിന്റെ ഫെയ്സ്ബുക് അകൗണ്ട് ഹാക് ചെയ്തെന്ന പരാതിയില്‍ രണ്ടു പേരെ ഉടുപ്പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടപടികളുമാണ് ഹരീഷിന്റെ മോചനത്തിന് സഹായകരമായത്.
ഉടുപ്പിയിലെ കുന്ദപുര്‍ സ്വദേശിയായ ഹരീഷ് ബംഗേരയെ 2019 ഡിസംബര്‍ 20-നാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ബെംഗളുരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഹരീഷിനെ ഭാര്യ സുമനയും മകള്‍ ഹനിഷ്‌കയും സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ചു. ഭര്‍ത്താവിനെ തിരികെ എത്തിക്കാന്‍ സഹായിച്ചവര്‍ക്ക് അങ്കണവാടി ടീചെറായ സുമന നന്ദി അറിയിച്ചു.
ദമാമിലെ ഒരു കമ്പനിയില്‍ എ സി ടെക്‌നീഷ്യനായി പ്രവര്‍ത്തിക്കുകയായിരുന്നു ഹരീഷ്. ആറ് വര്‍ഷത്തോളമായി ഈ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് ഫെയ്സ്ബുകില്‍ ആക്ഷേപകരമായ പോസ്റ്റിട്ടതിന് ഹരീഷ് സൗദി പൊലീസിന്റെ പിടിയിലാകുന്നത്.
ഇതിനിടെ കഴിഞ്ഞ വര്‍ഷം ഹരീഷിന്റെ ഫെയ്സ്ബുക് അകൗണ്ട് ഹാക് ചെയ്തെന്ന പരാതിയില്‍ രണ്ടു പേരെ ഉടുപ്പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടപടികളുമാണ് ഹരീഷിന്റെ മോചനത്തിന് സഹായകരമായത്.
Keywords: Indian, Arrested For Facebook Post In Saudi, Returns Home After 20 Months, Bangalore, News, Facebook Post, Jail, Karnataka, Airport, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.