Agniveers | അഗ്നിവീരൻമാരുടെ ശമ്പള പാകേജ്: 11 ബാങ്കുകളുമായി ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് സൈന്യം; നേട്ടങ്ങൾ ഇങ്ങനെ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യൻ സൈന്യം 11 ബാങ്കുകളുമായി ചരിത്രപരമായ ധാരണാപത്രത്തിൽ ഏർപെടുകയും അഗ്നിവീർ ശമ്പള പാകേജിനായി ധാരണാപത്രം ഒപ്പിടുകയും ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് കറയിൽ ഒപ്പിട്ട 11 ബാങ്കുകൾ.
  
Agniveers | അഗ്നിവീരൻമാരുടെ ശമ്പള പാകേജ്: 11 ബാങ്കുകളുമായി ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് സൈന്യം; നേട്ടങ്ങൾ ഇങ്ങനെ

ഈ ബാങ്കുകൾ അഗ്നിവീരർക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകും. ലെഫ്റ്റനന്റ് ജനറൽ വി ശ്രീഹരിയും ബാങ്കുകളുടെ മുതിർന്ന ഉദ്യോഗസ്ഥരും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. അഗ്നിവീർ ശമ്പള പാകേജിന് കീഴിൽ നൽകുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രതിരോധ ശമ്പള പാകേജിന് സമാനമാണ്. കൂടാതെ, കാലാവധി കഴിയുന്ന അഗ്‌നിവീറുകളുടെ സംരംഭകത്വ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ബാങ്കുകൾ വായ്പകൾ വാഗ്ദാനം ചെയ്യുന്നു. അഗ്നിപഥ് പദ്ധതിക്ക് കീഴിൽ, അഗ്നിപഥിന്റെ ആദ്യ ബാച് 2023 ജനുവരിയോടെ പരിശീലന കേന്ദ്രങ്ങളിൽ എത്തുമെന്നാണ് വിവരം.

ജൂൺ 14ന് കേന്ദ്രസർകാർ 'അഗ്നിപഥ്' പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം, 17 വയസ് മുതൽ 21 വയസ് വരെ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് സായുധ സേനയിൽ ഉൾപെടുത്തും. ഇവരിൽ 25 ശതമാനം പേരെ പിന്നീട് സ്ഥിരം സർവീസിൽ ഉൾപെടുത്തും. ഈ സ്‌കീമിന് കീഴിലുള്ള റിക്രൂട്മെന്റിനുള്ള പരമാവധി പ്രായപരിധി 21 വയസിൽ നിന്ന് 23 വർഷമായി സർകാർ പിന്നീട് വർധിപ്പിച്ചു. അഗ്നിവീരന്മാർക്ക് ഓരോ മൂന്ന് സൈന്യത്തിലും അവരുടേതായ റാങ്ക് ഉണ്ടായിരിക്കും. കൂടാതെ ഒരു സവിശേഷമായ യൂണിഫോം ചിഹ്നവും ഉണ്ടായിരിക്കും.

ഈ പദ്ധതി നടപ്പിലാക്കുന്നതോടെ, ഇൻഡ്യൻ സായുധ സേനയുടെ ശരാശരി പ്രായം ഏകദേശം 4-5 വർഷം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അഗ്നിവീരന്മാർക്ക് രണ്ടാം വർഷം 33,000 രൂപയും മൂന്നാം വർഷം 36,500 രൂപയും നാലാം വർഷം 40,000 രൂപയും നൽകും. നാല് വർഷത്തിന് ശേഷം അവർക്ക് സേവാ നിധി പാകേജിന്റെ ഭാഗമായി 11,71,00 രൂപ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia