Army Jobs | പരീക്ഷ കൂടാതെ സൈന്യത്തില്‍ ഉദ്യോഗസ്ഥനാകാന്‍ അവസരം; ശമ്പളം 2.5 ലക്ഷം രൂപ വരെ; അറിയേണ്ടതെല്ലാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറാകാന്‍ സ്വപ്നം കാണുന്ന യുവാക്കള്‍ക്ക് സുവര്‍ണാവസരം. 2024 ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി 55 കോഴ്‌സിലേക്ക് ഇന്ത്യന്‍ ആര്‍മി അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം 55 ഒഴിവുകള്‍ ഉണ്ട്, അതില്‍ 50 ഒഴിവുകള്‍ പുരുഷന്മാര്‍ക്കും അഞ്ച് ഒഴിവുകള്‍ സ്ത്രീകള്‍ക്കുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ 14 വര്‍ഷത്തേക്ക് നിയമിക്കും. ഒരു ഉദ്യോഗസ്ഥന്‍ നിയമനം ലഭിക്കുന്ന തീയതി മുതല്‍ ആറ് മാസത്തേക്ക് പ്രൊബേഷനില്‍ ആയിരിക്കും.
         
Army Jobs | പരീക്ഷ കൂടാതെ സൈന്യത്തില്‍ ഉദ്യോഗസ്ഥനാകാന്‍ അവസരം; ശമ്പളം 2.5 ലക്ഷം രൂപ വരെ; അറിയേണ്ടതെല്ലാം

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാര്‍ഥികള്‍ എന്‍സിസിയുടെ സീനിയര്‍ ഡിവിഷന്‍/ഡബ്ല്യുജിയില്‍ കുറഞ്ഞത് രണ്ട്/മൂന്ന് വര്‍ഷം (ബാധകമായ രീതിയില്‍) സേവനമനുഷ്ഠിച്ചിരിക്കണം. അപേക്ഷകര്‍ക്ക് കുറഞ്ഞത് 50% മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം. മൂന്ന്/നാല് ഡിഗ്രി കോഴ്സുകളുടെ ആദ്യ രണ്ട്/മൂന്ന് വര്‍ഷങ്ങളില്‍ യഥാക്രമം കുറഞ്ഞത് 50% മൊത്തം മാര്‍ക്ക് നേടിയിട്ടുണ്ടെങ്കില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അനുവാദമുണ്ട്.

പ്രായപരിധി

ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ 19 വയസ് കവിഞ്ഞവരായിരിക്കണം. കൂടാതെ പരമാവധി പ്രായപരിധി 25 വയസാണ്.

തിരഞ്ഞെടുപ്പ്

പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് ഹെഡ്ക്വാര്‍ട്ടേഴ്സിന് അപേക്ഷകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാനുള്ള അവകാശം നിക്ഷിപ്തമാണ്. വ്യക്തിഗത അഭിമുഖത്തിലൂടെയും മെഡിക്കല്‍ ടെസ്റ്റിലൂടെയും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവരും യോഗ്യതയുള്ളവരുമായ അപേക്ഷകര്‍ മാത്രമേ അലഹബാദ് (ഉത്തര്‍പ്രദേശ്), ഭോപ്പാല്‍ (മധ്യപ്രദേശ്), ബാംഗ്ലൂര്‍ (കര്‍ണാടക), ജലന്ധര്‍ (പഞ്ചാബ്) എന്നിവിടങ്ങളിലെ സെലക്ഷന്‍ കേന്ദ്രങ്ങളില്‍ എസ്എസ്ബിക്ക് വിധേയരാകൂ. ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് ഘട്ടമായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. എസ്എസ്ബി അഭിമുഖത്തില്‍ ഉദ്യോഗാര്‍ത്ഥി നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

അപേക്ഷിക്കേണ്ടത് എങ്ങനെ

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy(dot)nic(dot)in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. മറ്റൊരു രീതിയിലുള്ള അപേക്ഷയും സ്വീകരിക്കില്ല. ഓണ്‍ലൈന്‍ അപേക്ഷ ജൂലൈ അഞ്ച് മുതല്‍ ആരംഭിച്ചു. അവസാന തീയതി ഓഗസ്റ്റ് മൂന്ന് ആണ്.

ശമ്പളം
       
Army Jobs | പരീക്ഷ കൂടാതെ സൈന്യത്തില്‍ ഉദ്യോഗസ്ഥനാകാന്‍ അവസരം; ശമ്പളം 2.5 ലക്ഷം രൂപ വരെ; അറിയേണ്ടതെല്ലാം

Keywords: Indian Army Recruitment, Online recruitment, Vacancies, Jobs, National News, Government Job 2023, Indian Army Recruitment: Notification Released for Vacancies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia