Agniveer | ഇന്ത്യൻ സൈന്യത്തിൽ അഗ്‌നിവീറാകാന്‍ അവസരം; അപേക്ഷ നടപടികൾ ആരംഭിച്ചു; അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ സൈന്യത്തിൽ അഗ്നിവീർ റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 21 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് joinindianarmy(dot)nic(dot)in സന്ദർശിച്ച് അപേക്ഷിക്കാം. റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. അഗ്നിവീർ റിക്രൂട്ട്മെന്റിന്റെ എഴുത്തുപരീക്ഷ ഏപ്രിലിൽ നടത്തും. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ഫിസിക്കൽ ടെസ്റ്റിന് യോഗ്യത നേടും. തുടർന്ന് രേഖകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക.
< !- START disable copy paste -->
Agniveer | ഇന്ത്യൻ സൈന്യത്തിൽ അഗ്‌നിവീറാകാന്‍ അവസരം; അപേക്ഷ നടപടികൾ ആരംഭിച്ചു; അറിയേണ്ടതെല്ലാം

പ്രായപരിധി:

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 17 നും 21 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത:

• ജനറൽ ഡ്യൂട്ടി ഒഴിവുകൾക്ക്: കുറഞ്ഞ യോഗ്യത പത്താം ക്ലാസ്.

• ട്രേഡ്സ്മാൻ ഒഴിവുകൾക്ക്: കുറഞ്ഞ യോഗ്യത എട്ടാം ക്ലാസ്.

അപേക്ഷയ്ക്ക് ആവശ്യമായ രേഖകളും വിവരങ്ങളും:

• പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റ്. പേര്, പിതാവിൻ്റെ പേര്, അമ്മയുടെ പേര്, ജനനത്തീയതി എന്നിവയുൾപ്പെടെ സർട്ടിഫിക്കറ്റിലെ വിശദാംശങ്ങൾ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.

• ഇമെയിൽ വിലാസം.

• മൊബൈൽ ഫോൺ നമ്പർ.

* സംസ്ഥാനം, ജില്ല തുടങ്ങിയ വിശദാംശങ്ങൾ.

• സ്കാൻ ചെയ്ത പാസ്പോർട്ട് സൈസ് ഫോട്ടോ (10 കെ ബി മുതൽ 20 കെ ബി വരെ, ജെപിജി (jpg) ഫോർമാറ്റിൽ ആയിരിക്കണം).

• ഒപ്പിൻ്റെ സ്കാൻ ചെയ്ത ഫോട്ടോ (അഞ്ച് കെ ബി മുതൽ 10 കെ ബി വരെ, ജെപിജി (jpg) ഫോർമാറ്റിൽ ആയിരിക്കണം).

• യോഗ്യതാ മാനദണ്ഡമനുസരിച്ച് പത്താം ക്ലാസിൻ്റെയും മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതകളുടെയും സർട്ടിഫിക്കറ്റ്

Keywords: News, National, Indian Army Agniveer, Recruitment, Registration, Apply, Indian Army Agniveer Recruitment 2024: Registration Opens Today, Here's How to Apply.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia