Army Job | നിങ്ങൾക്ക് നല്ല ടൈപ്പിംഗ് വേഗതയുണ്ടോ? സൈന്യത്തിൽ ക്ലാർക്ക് ആവാം! വേണമെങ്കിൽ ഓൺലൈനായും പരിശീലിക്കാനും അവസരം; അറിയേണ്ടതെല്ലാം!
Feb 22, 2024, 11:09 IST
ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ സൈന്യം അഗ്നിപഥ് സ്കീമിന് കീഴിൽ 25000 അഗ്നിവീരന്മാരെ റിക്രൂട്ട്മെൻ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫെബ്രുവരി 13 മുതൽ ഇതിനുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. അഗ്നിവീർ റിക്രൂട്ട്മെൻ്റ് വിജ്ഞാപനം സോൺ തിരിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് https://joinindianarmy(dot)nic(dot)in/ സന്ദർശിച്ച് മാർച്ച് 22 വരെ അപേക്ഷിക്കാം. അഗ്നിവീർ റിക്രൂട്ട്മെൻ്റിനുള്ള പൊതു പ്രവേശന പരീക്ഷ ഏപ്രിലിൽ നടക്കും. ഇതിലൂടെ അഗ്നിവീർ ജിഡി, ടെക്നിക്കൽ, ഓഫീസ് അസിസ്റ്റൻ്റ്/സ്റ്റോർകീപ്പർ, ട്രേഡ്സ്മാൻ, ടെക്നിക്കൽ നഴ്സിങ് അസിസ്റ്റൻ്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെൻ്റ് നടക്കും.
ഇത്തവണത്തെ അഗ്നിവീർ റിക്രൂട്ട്മെൻ്റിൽ, സൈന്യം അഗ്നിവീർ ക്ലർക്ക് എന്ന പേര് ഓഫീസ് അസിസ്റ്റൻ്റ് എന്നാക്കി മാറ്റുക മാത്രമല്ല, ഈ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി അഗ്നിവീർ ക്ലാർക്ക് അതായത് ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്കുള്ള ടൈപ്പിംഗ് ടെസ്റ്റ് കൂടി ഉണ്ടാവും.
അഗ്നിവീർ ഓഫീസ് അസിസ്റ്റൻ്റിൻ്റെ ടൈപ്പിംഗ് ടെസ്റ്റ്
ഇപ്പോൾ അഗ്നിവീർ ഓഫീസ് അസിസ്റ്റൻ്റ്/സ്റ്റോർകീപ്പർ ടെക്നിക്കൽ തസ്തികയിലേക്ക്, ഒരാൾക്ക് കോമൺ എൻട്രൻസ് പരീക്ഷയ്ക്കൊപ്പം (CEE) ടൈപ്പിംഗ് ടെസ്റ്റ് പാസാകണം. നോട്ടിഫിക്കേഷൻ അനുസരിച്ച് ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ ആയിരിക്കണം. ടൈപ്പിംഗ് ടെസ്റ്റിൽ വിജയിക്കുന്നവർക്ക് മാത്രമേ സെലക്ഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാൻ കഴിയൂ.
ടൈപ്പിംഗ് ടെസ്റ്റ് പരിശീലിക്കാം
ഓഫീസ് അസിസ്റ്റൻ്റ്/സ്റ്റോർകീപ്പർ ടെക്നിക്കൽ തസ്തികയിലേക്കുള്ള ടൈപ്പിംഗ് ടെസ്റ്റിനുള്ള പരിശീലന സൗകര്യവും ഇന്ത്യൻ ആർമി ഒരുക്കുന്നുണ്ട്. ആർമി റിക്രൂട്ട്മെൻ്റ് വെബ്സൈറ്റ് സന്ദർശിച്ച് ടൈപ്പിംഗ് പരിശീലനം നടത്താം. എന്നാൽ ഇതിനായി ആദ്യം അപേക്ഷിക്കേണ്ടത് ആവശ്യമാണ്. പരിശീലനത്തിനായി, നിങ്ങളുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്.
• ആദ്യം ആർമി റിക്രൂട്ട്മെൻ്റ് വെബ്സൈറ്റിലേക്ക് പോകുക https://joinindianarmy(dot)nic(dot)in/
• ഹോം പേജിലെ അഗ്നിപഥിൻ്റെ വിഭാഗത്തിൽ ടൈപ്പിംഗ് ടെസ്റ്റ് പ്രാക്ടീസ് എന്ന് പേരുള്ള ഒരു ഓപ്ഷൻ ലഭ്യമാകും.
• ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ, അതെ, ഇല്ല എന്ന ഓപ്ഷൻ ദൃശ്യമാകും.
• ഇവിടെ അതെ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
• ഒരു പുതിയ പേജ് തുറക്കും, അവിടെ നിങ്ങളുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.
ഓഫീസ് അസിസ്റ്റൻ്റ്/സ്റ്റോർകീപ്പർ തസ്തികയിലേക്കുള്ള ടൈപ്പിംഗ് ടെസ്റ്റ് ഓൺലൈനായി പരിശീലിക്കുക.
Keywords: News, National, New Delhi, Jobs, Indian Army, Agniveer, Recruitment, Typing Test, Indian Army Agniveer Recruitment 2024.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.