Economy | 2026-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് മുൻ നീതി ആയോഗ് വൈസ് ചെയർമാൻ

 


ന്യൂഡെൽഹി:  (KVARTHA) 2026-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും ആ വർഷം രാജ്യത്തിന്റെ ജിഡിപി 5,000 ബില്യൺ യുഎസ് ഡോളർ കടക്കുമെന്നും നീതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗാരിയ പറഞ്ഞു. ജർമ്മനിയുടെയോ ജപ്പാന്റെയോ ജിഡിപി വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 5,000 ബില്യൺ ഡോളർ കടക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
Economy | 2026-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് മുൻ നീതി ആയോഗ് വൈസ് ചെയർമാൻ


'ഈ നിരക്കിൽ, നിലവിലെ ഡോളറിലെ ഇന്ത്യയുടെ ജിഡിപി 2026-ൽ അഞ്ച് ട്രില്യൺ ഡോളറും 2027-ൽ 5.5 ട്രില്യൺ യുഎസ് ഡോളറും എത്തും. ഇതിനർത്ഥം ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നതിന് നല്ല പ്രതീക്ഷകൾ ഉണ്ടെന്നാണ്', അരവിന്ദ് പനഗാരിയ കൂട്ടിച്ചേർത്തു.

2022-23ലെ ജിഡിപി 3.4 ട്രില്യൺ ഡോളറാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധിയും സമീപകാല കോവിഡ് -19 ആഘാതവും ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ജിഡിപി  പ്രതിവർഷം 10.22% വർധിച്ചതായും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ, ജിഡിപി ശരാശരി 10.22 ശതമാനം നിരക്കിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിരക്കിൽ ഇന്ത്യയുടെ ജിഡിപി 2026ൽ 5000 ബില്യൺ ഡോളറും 2027ൽ 5500 യുഎസ് ഡോളറും എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാലു ശതമാനം വളർച്ചാ നിരക്കോടെ ജർമ്മനിയുടെ ജിഡിപി 2023-ൽ 4,400 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2026-ൽ 4,900 ബില്യണിലേക്കും 2027-ൽ 5,100 ബില്യണിലേക്കും ഉയരും. 2026 അവസാനത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യയുടെ സാമ്പത്തിക യൂണിറ്റുകൾ വലുതാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പനഗരിയ പറഞ്ഞു.

Keywords:  News, News-Malayalam-News, National, National-News, Economy, Finance, GDP, ‘India will be world’s 3rd largest economy by 2026': Ex-NITI Aayog vice chairman Arvind Panagariya

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia