2020ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് അശോക്‌ സിംഗാള്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 10/07/2015) ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന് വിഎച്ച്പിയുടെ ലോക പ്രസിഡന്‍റ് അശോക്‌ സിംഗാള്‍ പറഞ്ഞു.

രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് ഗോക്കളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യവ്യാപകമായി ഗോവധ നിരോധന൦ നടപ്പിലാക്കിയാല്‍ മാത്രമേ 2020ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുകയുള്ളൂ. ഡല്‍ഹിയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ സിംഗാള്‍ പറഞ്ഞു.
പരമാവധി വേഗത്തില്‍ തന്നെ ഇന്ത്യയില്‍ ഗോവധ നിരോധനം നടപ്പിലാക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവില്‍ ഗോവധ നിരോധനം നടപ്പിലാക്കിയിട്ടുണ്ട്.
2020ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് അശോക്‌ സിംഗാള്‍

SUMMARY: VHP president Ashok Singhal says that India will be a Hindu rashtra on 2020. The government should ban cow slaughter national widely.

Keywords: VHP, Cow Slaughter, Hindu Rashtra, Ashok Singhal
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia