Yogi Adityanath | 'ഇന്ത്യ എന്നും ഹിന്ദു രാഷ്ട്രം, ഓരോ പൗരനും ഹിന്ദുക്കൾ'; ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെ പരിഗണിക്കുന്നത് ഹാജിയായല്ല, ഹിന്ദുവായാണെന്ന് യോഗി ആദിത്യനാഥ്; വീഡിയോ

 




ലക്‌നൗ: (www.kvartha.com) ഇന്ത്യ എന്നും ഹിന്ദു രാഷ്ട്രമാണെന്നും ഇന്ത്യയിൽ താമസിക്കുന്ന ഓരോ പൗരനും അവരുടെ മതവും ജാതിയും പ്രദേശവും പരിഗണിക്കാതെ ഹിന്ദുക്കളാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 'ഹിന്ദു രാഷ്ട്രം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആദ്യം മനസിലാക്കണം. ഹിന്ദുക്കൾ ഒരു മതമോ, വിശ്വാസമോ, വിഭാഗമോ അല്ല. ഇന്ത്യയിലെ ഓരോ പൗരനും എല്ലാ അർഥത്തിലും യോജിക്കുന്ന ഒരു സാംസ്കാരിക പദാവലിയാണിത്', യോഗിയെ ഉദ്ധരിച്ച് എബിപി ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു. അഭിമുഖത്തിന്റെ വീഡിയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 

ഇന്ത്യയിൽ നിന്നുള്ള ഒരാൾ ഹജ്ജിന് പോയാൽ അവിടെ അദ്ദേഹം ഹിന്ദുവായിട്ടാണ് പരിഗണിക്കപ്പെടുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. 'ഇന്ത്യയിൽ നിന്നുള്ള ഒരാൾ ഹജ്ജിന് പോകുകയാണെങ്കിൽ, ആരും അവരെ ഹാജി അല്ലെങ്കിൽ ഇസ്ലാം ആയി കണക്കാക്കുന്നില്ല, അവിടെ അവർ ഹിന്ദു എന്ന പേരിലാണ് അറിയപ്പെടുന്നത്, അവിടെ അവർക്ക് ഒരു പ്രശ്നവുമില്ല. ഈ വീക്ഷണകോണിൽ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, കാരണം ഇവിടെയുള്ള ഓരോ പൗരനും ഹിന്ദുവാണ്. ഹിന്ദു എന്നത് ജാതിയോ മതമോ വിശ്വാസമോ അല്ല. ഹിമാലയം മുതൽ സമുദ്രം വരെ പരന്നുകിടക്കുന്ന ഈ നാട്ടിൽ ജനിക്കുന്നവരെ സ്വയമേവ ഹിന്ദുക്കൾ എന്ന് വിളിക്കുന്നത് നമ്മുടെ സാംസ്കാരിക ഐക്യമാണ്', അദ്ദേഹം വിശദീകരിച്ചു.

Yogi Adityanath | 'ഇന്ത്യ എന്നും ഹിന്ദു രാഷ്ട്രം, ഓരോ പൗരനും ഹിന്ദുക്കൾ'; ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെ പരിഗണിക്കുന്നത് ഹാജിയായല്ല, ഹിന്ദുവായാണെന്ന് യോഗി ആദിത്യനാഥ്; വീഡിയോ


നിങ്ങൾ ഹിന്ദു എന്ന വാക്കിനെ ഒരു മതവുമായോ വിഭാഗവുമായോ ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിനർഥം ഹിന്ദു എന്ന വാക്കിന്റെ അർഥം മനസിലാക്കുന്നതിൽ നിങ്ങൾക്ക് തെറ്റ് പറ്റിയെന്നാണെന്ന്   യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. ഭരണഘടനയെ സംബന്ധിച്ചിടത്തോളം, ഓരോ ഇന്ത്യക്കാരനും ഭരണഘടനയോട് ഏറ്റവും ഉയർന്ന ബഹുമാനം ഉണ്ടായിരിക്കണമെന്നും യോഗി പറഞ്ഞു.

Keywords:  News,National,India,Lucknow,Uttar Pradesh,Yogi Adityanath,Top-Headlines,Video,Social-Media,Twitter,Politics, ‘India was, is, and will always be a Hindu Rashtra, every Indian is a Hindu’: Yogi Adityanath
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia