Train Tragedy | ഒഡീഷയിലെ ദുരന്ത മുഖത്ത് നിന്നൊരു നന്മ; ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ രക്തബാങ്കിൽ രാത്രി മുഴുവൻ പ്രദേശവാസികളുടെ ക്യൂ; കയ്യടിച്ച് നെറ്റിസൻസ്

 


ഭുവനേശ്വർ: (www.kvartha.com) ഇന്ത്യയെ നടുക്കിയ ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ ദുരന്ത മുഖത്ത് നിന്ന് പ്രദേശവാസികളുടെ നന്മ വ്യക്തമാക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. അപകടത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ നാട്ടുകാർ രക്തബാങ്കിൽ രാത്രി മുഴുവൻ ക്യൂ നിൽക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്.

Train Tragedy | ഒഡീഷയിലെ ദുരന്ത മുഖത്ത് നിന്നൊരു നന്മ; ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ രക്തബാങ്കിൽ രാത്രി മുഴുവൻ പ്രദേശവാസികളുടെ ക്യൂ; കയ്യടിച്ച് നെറ്റിസൻസ്

ദുരന്തത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നാട്ടുകാർ രക്തദാനം ചെയ്യാൻ നിരയിൽ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നെറ്റിസൻസും പ്രദേശവാസികളുടെ സേവന സന്നദ്ധതയെ പ്രശംസിച്ചു.

മൂന്ന് ട്രെയിനുകൾ ഉൾപെട്ട അപകടത്തിൽ ഇതുവരെ 233 പേർ മരിക്കുകയും 900 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഒഡീഷ സർക്കാർ ശനിയാഴ്ച സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു.


Keywords: News, National, Coromandel Express, Goods train, Odisha, Train Accident,   India train tragedy: Locals in Odisha's Balasore queue up all-night to donate blood for wounded.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia