Spy Ship | മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഇന്‍ഡ്യ; നിരീക്ഷിക്കാന്‍ ചാരക്കപ്പലുമായി ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ ചൈന; സുപ്രധാന വിവരങ്ങള്‍ ചോരുമെന്ന ഭീഷണിയെ നേരിടാന്‍ ഉറപ്പിച്ച് രാജ്യം
Nov 5, 2022, 08:55 IST
ന്യൂഡെല്‍ഹി: (www.kvartha.com) മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഇന്‍ഡ്യ. എന്നാല്‍ പരീക്ഷണത്തിന് മുന്നോടിയായി 'ചാരപ്പണി നടത്താന്‍' കപ്പലുമായി ചൈന എത്തിയിരിക്കുകയാണ്. ഇന്‍ഡ്യന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന യുവാന്‍ വാങ്6 എന്ന കപ്പലാണ് ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലേക്ക് ചൈന അയച്ചതെന്നാണ് റിപോര്‍ട്.
യുവാന്‍ വാങ്6 നിലവില്‍ ബാലിക്ക് സമീപമുണ്ടെന്ന് മറൈന്‍ ട്രാഫിക് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് ചാരക്കപ്പലുകളുടെ കണ്ണിനെ അതിജീവിയ്ക്കാന്‍ ഇന്‍ഡ്യന്‍ മിസൈലുകള്‍ക്ക് സാധിക്കുമെന്ന് ഡി ആര്‍ ഡി എ സൂചിപ്പിച്ചിട്ടുണ്ട്. പരീക്ഷണവുമായി മുന്നോട്ട് നീങ്ങി ചൈനീസ് ചാരക്കപ്പല്‍ വെല്ലുവിളി നേരിടാന്‍ തീരുമാനിച്ചുറച്ചിരിക്കുകയാണ് ഇന്‍ഡ്യ.
നവംബര്‍ 10നും 11നും ഇടയില്‍ ഒഡിഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ (വീലര്‍ ദ്വീപ്) 2,200 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ പരീക്ഷിക്കാന്‍ ഇന്‍ഡ്യ ഒരുങ്ങുന്നുണ്ട്. ഈ ദ്വീപില്‍നിന്ന് ഇന്‍ഡ്യ ഇടയ്ക്കിടെ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കാറുണ്ട്. ഇതിന് മുന്നോടിയായാണ് ചൈനീസ് കപ്പല്‍ എത്തിയതെന്നാണ് നിഗമനം. മിസൈല്‍ നിരീക്ഷിക്കാനാണോ കപ്പല്‍ അയച്ചതെന്നും ആശങ്കയുണ്ട്.
ചൈനീസ് ചാരക്കപ്പലിനെ ഇന്‍ഡ്യന്‍ നേവി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് പുറത്ത് വരുന്ന റിപോര്‍ടുകള്‍. ഇന്‍ഡ്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങളായ പാത, വേഗത, ദൂരം, കൃത്യത മുതലായവ ചാരക്കപ്പല്‍ വഴി ചൈന മനസിലാക്കുമെന്ന ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാല്‍ എന്തുതന്നെ ആയാലും ഈ ഭീഷണിയെ ഇപ്പോള്‍ നേരിടാന്‍ ഉറപ്പിച്ചിരിക്കുകയാണ് ഇന്‍ഡ്യ.
Keywords: News,National,India,New Delhi,Technology,Navy,China,Top-Headlines, Missile, India 'Tracking' China Spy Ship Ahead Of Missile Launch
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.