Health | കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളുടെ 'സുനാമി' ഇന്ത്യ അഭിമുഖീകരിക്കുമെന്ന് അമേരിക്കയിലെ ആരോഗ്യ വിദഗ്ധൻ
Jan 19, 2023, 16:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ആഗോളവൽക്കരണം, വളരുന്ന സമ്പദ്വ്യവസ്ഥ, ജനസംഖ്യ, മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി എന്നിവ കാരണം കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളുടെ 'സുനാമി' ഇന്ത്യ അഭിമുഖീകരിക്കുമെന്ന് പ്രശസ്ത യുഎസ് കാൻസർ രോഗ വിദഗ്ധൻ മുന്നറിയിപ്പ് നൽകി. അതിനെ ഫലപ്രദമായി നേരിടാൻ, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ രീതികൾ പ്രയോജനപ്പെടുത്തണമെന്ന് യുഎസിലെ ഒഹായോയിലുള്ള ക്ലീവ്ലാൻഡ് ക്ലിനിക്കിലെ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗം ചെയർമാൻ ഡോ. ജെയിം എബ്രഹാം വ്യക്തമാക്കി.
രോഗത്തിന്റെ പ്രതിരോധത്തിനും ചികിത്സയ്ക്കും കാൻസർ വാക്സിനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ ഡിജിറ്റൽ ടെക്നോളജി എന്നിവ വിപുലീകരിക്കേണ്ടതുണ്ടെന്നും ലിക്വിഡ് ബയോപ്സി നവീകരിക്കണമെന്നും എബ്രഹാം പറഞ്ഞു. ഡിജിറ്റൽ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ടെലിഹെൽത്ത് എന്നിവ രോഗികളും വിദഗ്ധരും തമ്മിലുള്ള വിടവ് നികത്തുമെന്ന് ഡോ.എബ്രഹാം വ്യക്തമാക്കി.
ഇത് രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിൽ വിദഗ്ധ പരിചരണത്തിന്റെ ലഭ്യത വർദ്ധിപ്പിക്കും. പ്രത്യേകിച്ചും ഗ്രാമങ്ങളിൽ സൗകര്യങ്ങൾ ലഭ്യമാക്കും. ഈ സാങ്കേതികവിദ്യകൾ കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കുമ്പോൾ, ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് എങ്ങനെ താങ്ങാനാവുമെന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു
അന്താരാഷ്ട്ര ഏജൻസികളുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള കാൻസർ രോഗികളുടെ എണ്ണം 2040 ൽ 28.4 ദശലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 2020 നെ അപേക്ഷിച്ച് 47 ശതമാനം കൂടുതലായിരിക്കും. 2020ൽ ലോകത്താകമാനം 1.93 കോടി പുതിയ കാൻസർ കേസുകൾ ഉണ്ടായതായും ഒരു കോടിയോളം ആളുകൾ കാൻസർ ബാധിച്ച് മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
Keywords: News,National,India,New Delhi,Tsunami,Health,Health & Fitness,Cancer,Top-Headlines,Latest-News, India to face 'tsunami' of chronic diseases like cancer: US-based oncologist
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

