'20,000-ത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു; സാഹചര്യം മോശമാണ്, നിങ്ങള്‍ എവിടെയാണോ അവിടെ സുരക്ഷിതരായിരിക്കുക': യുക്രൈനില്‍ അകപ്പെട്ടുപോയ പൗരന്‍മാരോട് ഇന്‍ഡ്യ
Feb 24, 2022, 14:14 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.02.2022) റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതോടെ യുക്രൈനില്‍ കുടുങ്ങിപ്പോയ പൗരന്മാരോട് സുരക്ഷിതമായിരിക്കാന്‍ ഇന്‍ഡ്യ വ്യാഴാഴ്ച അഭ്യര്‍ഥിച്ചു. 'സാഹചര്യം വളരെ മോശമാണ്, നിങ്ങള്‍ എവിടെയാണോ അവിടെ സുരക്ഷിതരായിരിക്കുക'- എന്ന് സര്‍കാര്‍ അറിയിച്ചു. നിങ്ങള്‍ വീടുകളിലോ, ഹോസ്റ്റലുകളിലോ, താമസസ്ഥലങ്ങളിലോ, യാത്രയിലോ ആകട്ടെ, ദയവായി ശാന്തത പാലിക്കുക, സുരക്ഷിതമായിരിക്കൂ,' പൗരന്‍മാരോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.
യുക്രൈനിലെ നിരവധി പ്രധാന നഗരങ്ങളില്‍ സൈനിക ആക്രമണം നടത്താന്‍ വ്യാഴാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അപ്രതീക്ഷിത നീക്കം നടത്തിയത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
യുക്രൈന്‍ തലസ്ഥാന നഗരമായ കെയ് വിലേക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പെടെ യാത്ര ചെയ്യുന്നവര്‍ താല്‍കാലികമായി അവരവരുടെ വാസസ്ഥലങ്ങളിലേക്ക്, സുരക്ഷിത സ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് ഇന്‍ഡ്യന്‍ എംബസി നിര്‍ദേശിച്ചു.
'20,000-ത്തിലധികം ഇന്‍ഡ്യന്‍ പൗരന്മാര്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരുടെ മടങ്ങിവരവ് സുഗമമാക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 20,000-ത്തിലധികം ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെ എല്ലാ പൗരന്മാരുടെയും മടങ്ങിവരവിന് ഞങ്ങള്‍ സൗകര്യമൊരുക്കന്നു'-യുഎന്നിലെ ഇന്‍ഡ്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി വ്യാഴാഴ്ച യുക്രൈനിലെ യു എന്‍ എസ് സി യോഗത്തില്‍ പറഞ്ഞു.
Keywords: India tells citizens in Ukraine, 'Situation uncertain. Stay safe where you are', New Delhi, Ukraine, Gun Battle, Trending, Russia, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.