ഇന്ത്യ പൃഥ്വി2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

 


ബാലസോര്‍: (www.kvartha.com 19/02/2015) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവവാഹക ശേഷിയുള്ള പൃഥ്വി2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂര്‍ ടെസ്റ്റ് റേഞ്ചിലെ പ്രത്യേക വിക്ഷേപണകേന്ദ്രത്തില്‍ വ്യാഴാഴ്ച രാവിലെ 9.20നായിരുന്നു പരീക്ഷണം.

ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ സൈന്യമാണ് മിസൈലിന്റെ വിക്ഷേപണം നടത്തിയത്. അഞ്ഞൂറ് മുതല്‍ ആയിരം കിലോഗ്രാം വരെ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 350 കിലോമീറ്റര്‍ അകലത്തില്‍ പ്രഹരശേഷിയുണ്ട്. 2014 മാര്‍ച്ചിലും അതിനുമുമ്പ് ജനുവരിയിലും 2013 ഡിസംബറിലും പൃഥ്വി പരീക്ഷണ വിക്ഷേപണങ്ങള്‍ നടത്തിയിരുന്നു.

ഇന്ത്യ പൃഥ്വി2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചുആയുധശേഷിയില്‍ സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതിക്കു കീഴില്‍ ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ (SRBM) ആണ് പൃഥ്വി. പ്രോജക്ട് ഡെവിള്‍ എന്ന ല്വിക്വിഡ് ഫ്യുവല്‍ മിസൈല്‍ പ്രോജക്ടിനു കീഴിലാണ് പൃഥ്വി വികസിപ്പിച്ചത്.

പൃഥ്വിയുടെ മൂന്ന് വിഭാഗങ്ങളാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്. പൃഥ്വി1 ആര്‍മി, പൃഥ്വി2
എയര്‍ഫോഴ്‌സ്, പൃഥ്വി3 നേവി എന്നിവ. കൂടാതെ ധനുഷ് എന്ന മറ്റൊരു നേവല്‍ വേര്‍ഷനുമുണ്ട്. കപ്പലില്‍ നിന്നാണ് ഇതിന്റെ ലോഞ്ചിങ്ങ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  India successfully test-fires Prithvi-II missile at Chandipur in Odisha, Military, Researchers, Ship, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia