ഇന്ത്യ അഗ്നി 5- ന്റെ മൂന്നാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി

 


ബാലസോര്‍: (www.kvartha.com 31/01/2015) ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5-ന്റെ മൂന്നാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി. ഒഡീഷ തീരത്തെ വീലര്‍ ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐ.ടി.ആര്‍) നിന്നുമാണ് അഗ്‌നി 5 വീണ്ടും വിക്ഷേപണം നടത്തിയത്. ശനിയാഴ്ച രാവിലെ 8.06 മണിയോടെയായിരുന്നു വിക്ഷേപണം.

പ്രഹരശേഷി പരിധി ഏറ്റവും കൂടിയ ഇന്ത്യന്‍ മിസൈലാണ് അഗ്‌നി 5.
17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുള്ള അഗ്നി -5 മിസൈലിന് 1,000 കിലോയോളം ആണവ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുമുണ്ട്. 5000 കിലോ മീറ്റര്‍ റേഞ്ചും ആണവ ശേഷിയുമുള്ള മിസൈലിന് ചൈനയെയും യൂറോപ്പിനെയും പ്രഹര പരിധിയിലാക്കാനുള്ള കഴിവുമുണ്ട്.

ഇന്ത്യ അഗ്നി 5- ന്റെ മൂന്നാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിപ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് ഉപയോഗിക്കാനാവൂ. ആയുധ ശേഷി വര്‍ധിപ്പിച്ച് ആക്രമണസാഹചര്യം കുറയ്ക്കുക എന്ന തന്ത്രങ്ങളാണ് ഇത്തരം ആയുധങ്ങളുടെ പരീക്ഷണത്തിലൂടെ അര്‍ത്ഥമാക്കുന്നത്.

2012ലും 2013ലും അഗ്‌നി -5ന്റെ പരീക്ഷണം വിജയമായിരുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) മേധാവി അരവിനാശ് ചന്ദറിന് മികച്ച വിട നല്‍കലുമാണ് അഗ്‌നിയുടെ വിജയം.

മിസൈലിന്റെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍
ഭാഗികമായും ഉള്‍പ്പെടും. 2009ലാണ് അഗ്‌നി- 5 ബാലസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി സുമേഷിനെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഡി.സി.സി. നേതാവ്
Keywords:  India successfully test-fired nuclear capable missile Agni-5, Prime Minister, China, Researchers, Retirement, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia