Ram Navami Violence | 'വര്‍ഗീയ ചിന്തയും ഇന്ത്യാ വിരുദ്ധതയും'; രാമനവമി അക്രമങ്ങള്‍ക്കെതിരായ ഒഐസിയുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം
Apr 5, 2023, 10:59 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാമനവമി ദിനത്തില്‍ നിരവധി സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (OIC) നടത്തിയ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. ഒഐസിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച വിദേശകാര്യ മന്ത്രാലയം ഇത് അവരുടെ വര്‍ഗീയ ചിന്തയാണ് കാണിക്കുന്നതെന്ന് പറഞ്ഞു. പ്രസ്താവനയെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഒഐസി സെക്രട്ടേറിയറ്റിന്റെ പ്രസ്താവന അവരുടെ വര്‍ഗീയ ചിന്താഗതിയും ഇന്ത്യാ വിരുദ്ധ അജണ്ടയും കാണിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരാന്‍ഡിം ബാഗ്ചി പറഞ്ഞു.
രാമനവമിയിലെ ശോഭാ യാത്രയ്ക്കിടെ ഉണ്ടായ അക്രമം മുസ്ലീങ്ങള്‍ക്കെതിരായ സംഘടിത ആക്രമണമാണെന്നാണ് ഒഐസി വിശേഷിപ്പിച്ചത്. രാമനവമിയുടെ ശോഭാ യാത്രയ്ക്കിടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ നടന്നുവെന്നും അക്രമങ്ങളില്‍ ജനറല്‍ സെക്രട്ടേറിയറ്റിന് ആശങ്കയുണ്ടെന്നും ഒഐസി പറഞ്ഞിരുന്നു. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയയുടെ ഉദാഹരണമായി രാമനവമി അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയ ഒഐസി, കര്‍ശന നടപടിയെടുക്കണമെന്നും മുസ്ലീങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
രാമനവമി ആഘോഷങ്ങള്‍ക്കിടെ പശ്ചിമ ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ നടന്നിരുന്നു. അക്രമികള്‍ പൊതുമുതല്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. അക്രമം കൂടുതല്‍ വര്‍ധിക്കുന്നത് തടയാന്‍ ഭരണകൂടം ഇന്റര്‍നെറ്റ് തടയുകയും പലയിടത്തും 144 സെക്ഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അതിനിടെയാണ് ഒഐസി സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയതിന് പിന്നാലെ മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
Keywords: New Delhi, National, News, India, Attack, Organisation, Communal Violence, Muslims, Fire, Top-Headlines, India Strongly Criticises OIC For Body's 'anti-India' Stance On Ram Navami Violence.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.