Export | മൊബൈൽ ഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ; നടപ്പ് സാമ്പത്തിക വർഷത്തിൽ 10 ബില്യൺ ഡോളറിലെത്തും; 50 ശതമാനവും ആപ്പിളിന്റെ സംഭാവന

 


ന്യൂഡെൽഹി: (www.kvartha.com) നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്ന് 10 ബില്യൺ ഡോളറിന്റെ സ്മാർട്ട് മൊബൈൽ ഫോണുകളുടെ റെക്കോർഡ് കയറ്റുമതി നടക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരിയിൽ ഇത് 9.5 ബില്യൺ ഡോളറായി. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷന്റെ (ICEA) കണക്കുകൾ പ്രകാരം ഈ കയറ്റുമതിയുടെ 50 ശതമാനവും ആപ്പിളിന്റെ മേക്ക് ഇൻ ഇന്ത്യ സ്മാർട്ട്‌ഫോണുകളാണ്. സാംസങ്ങിന്റെ വിഹിതം 40 ശതമാനവും മറ്റ് കമ്പനികളുടേത് 10 ശതമാനവും ആയിരിക്കും.

Export | മൊബൈൽ ഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ; നടപ്പ് സാമ്പത്തിക വർഷത്തിൽ 10 ബില്യൺ ഡോളറിലെത്തും; 50 ശതമാനവും ആപ്പിളിന്റെ സംഭാവന

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി കമ്പനികൾ പ്രയോജനപ്പെടുത്തുന്നതിനാൽ ഈ വർഷം സ്മാർട്ട്‌ഫോൺ കയറ്റുമതി ഉയർന്നു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്കും വിയറ്റ്‌നാമിലേക്കും തങ്ങളുടെ നിർമാണ യൂണിറ്റ് മാറ്റാനാണ് ആപ്പിൾ ശ്രമിക്കുന്നത്. യുഎഇ, യുഎസ്എ, നെതർലൻഡ്‌സ്, യുകെ, ഇറ്റലി എന്നിവയാണ് ഇന്ത്യ കൂടുതൽ മൊബൈൽ ഫോണുകൾ കയറ്റി അയക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങൾ.

കണക്കുകൾ പ്രകാരം, മൊബൈൽ ഫോൺ വ്യവസായം 40 ബില്യൺ ഡോളറിന്റെ ഉത്പാദനം മറികടക്കും. ഇതിന്റെ 25 ശതമാനം അതായത് 10 ബില്യൺ ഡോളർ കയറ്റുമതി ചെയ്യും. ആപ്പിളിന്റെ മൂന്ന് കമ്പനികൾ ഇന്ത്യയിൽ ഫോണുകൾ നിർമിക്കുന്നുണ്ട്. 2022 അവസാനത്തോടെ മൊത്തം ഐഫോൺ ഉൽപാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലായിരുന്നു.

2022-ൽ 80-85 ശതമാനം ഐഫോണുകൾ നിർമിച്ച ചൈനയ്ക്ക് തുല്യമായി 2027-ഓടെ ഇന്ത്യയിൽ ആപ്പിൾ 45-50 ശതമാനം ഐഫോണുകൾ നിർമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസംബറിൽ ഒരു ബില്യൺ ഡോളറിന്റെ ഐഫോണുകൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ കമ്പനിയായി ആപ്പിൾ മാറിയിരുന്നു. നിലവിൽ ഐഫോൺ 12, 13, 14, 14 പ്ലസ് എന്നിവ രാജ്യത്ത് നിർമിക്കുന്നു.

Keywords: New Delhi, National, News, Export, India, Record, Mobile Phone, Dollar, Apple, Report, China, Technology, Top-Headlines,  India sets new record in mobile exports.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia