Viral Hoax | ഇന്ത്യയിലെ ഏറ്റവും വൈകിയോടിയ ട്രെയിൻ! 42 മണിക്കൂർ യാത്ര പൂർത്തിയാക്കാൻ നാല് വർഷമെടുത്തോ? വൈറൽ പ്രചാരണത്തിന്റെ യാഥാർഥ്യം അറിയാം
● ഈ പ്രചാരണം വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വ്യക്തമാക്കി.
● 2018 ജൂലൈ 25-ന് ട്രെയിൻ ബസ്തിയിൽ എത്തിയതായാണ് അതിൽ പറയുന്നത്.
● ഇത്രയും വൈകി ഒരു ട്രെയിനും യാത്ര നടത്തിയിട്ടില്ലെന്നും ഇത് വ്യാജമാണെന്നും പിഐബി വ്യക്തമാക്കി.
ന്യൂഡൽഹി: (KVARTHA) 2014-ൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിൽ നിന്ന് ഉത്തർപ്രദേശിലെ ബസ്തിയിലേക്ക് പോയ ഒരു ചരക്ക് ട്രെയിൻ മൂന്ന് വർഷം, എട്ട് മാസം, ഏഴ് ദിവസം വൈകിയെന്ന് വ്യാപകമായി പ്രചരിക്കുകയാണ്. പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വ്യക്തമാക്കി.
ബസ്തിയിലെ ഒരു വ്യാപാരിയായ രാംചന്ദ്ര ഗുപ്ത 2014-ൽ വിശാഖപട്ടണത്തെ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡിൽ നിന്ന് 14 ലക്ഷം രൂപയുടെ ഡയാമോണിയം ഫോസ്ഫേറ്റ് (DAP) വാങ്ങിയിരുന്നുവെന്നും 2014 നവംബർ 10-ന് 1,316 ചാക്കുകൾ ഡയാമോണിയം ഫോസ്ഫേറ്റ് ട്രെയിനിൽ ലോഡ് ചെയ്ത് അയച്ചുവെന്നുമാണ് പ്രചരിക്കുന്നത്.
എന്നാൽ ട്രെയിൻ നിശ്ചിത സമയത്ത് ബസ്തിയിൽ എത്തിയില്ല.
ഗുപ്ത പരാതി നൽകിയതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ട്രെയിൻ വഴിയിൽ ‘മറഞ്ഞു’ പോയതായി കണ്ടെത്തി. തുടർന്ന് 2018 ജൂലൈ 25-ന് ട്രെയിൻ ബസ്തിയിൽ എത്തിയതായാണ് അതിൽ പറയുന്നത്.
എന്നാൽ ഇത്രയും വൈകി ഒരു ട്രെയിനും യാത്ര നടത്തിയിട്ടില്ലെന്നും ഇത് വ്യാജമാണെന്നും പിഐബി വ്യക്തമാക്കി.
#FactCheck, #ViralClaim, #TrainDelay, #PIB, #India, #SlowTrain