9 ദിവസം കൊണ്ട് രാജ്യത്തെ പ്രതിദിന കോവിഡ് കേസ് 6 മടങ്ങ് കൂടി; 24 മണിക്കൂറിനിടെ 55 ശതമാനത്തിന്റെ വർധന

 


ന്യൂഡെല്‍ഹി: (www.kvartha.com 05.01.2022) ഒന്‍പത് ദിവസം കൊണ്ട് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആറിരട്ടി വര്‍ധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,097 പുതിയ കേസുകളാണ് റിപോർട് ചെയ്തത്. തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ (37,379) 55 ശതമാനം കൂടുതലാണിത്.
                        
9 ദിവസം കൊണ്ട് രാജ്യത്തെ പ്രതിദിന കോവിഡ് കേസ് 6 മടങ്ങ് കൂടി; 24 മണിക്കൂറിനിടെ 55 ശതമാനത്തിന്റെ വർധന

ഡിസംബര്‍ 28ന് 9,000 കേസുകളാണ് രാജ്യത്ത് റിപോർട് ചെയ്തിരുന്നത്. ഇന്‍ഡ്യയിലാകെ 2,135 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപോർട് ചെയ്തിട്ടുള്ളത്. അതില്‍ 635 കേസുകളും മഹാരാഷ്ട്രയിലാണ്. ബാക്കി 464 കേസുകള്‍ ഡല്‍ഹിയിലും. കേസുകളുടെ എണ്ണം കൂടിയതോടെ പല സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂ ഉള്‍പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി.

പ്രതിവാദ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.60 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റി നിരക്ക് 4.18 ശതമാനവും. മൊത്തം കോവിഡ് പരിശോധനകളില്‍ പോസിറ്റീവാകുന്ന കേസുകളുടെ ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പരിശോധനകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടും. രാജ്യത്താകെ 147 കോടി വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ നല്‍കിയത്. 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ കുത്തിവയ്പ് ആരംഭിച്ചു.

രോഗ മുക്തി നിരക്ക് 98.01 ശതമാനമാണ്. 24 മണിക്കൂറിനിടെ 15,389 പേര്‍ നെഗറ്റീവായെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 3,43,21,803 പേര്‍ നെഗറ്റീവായി. രാജ്യത്താകെ 2,14,004 സജീവ കേസുകളാണ് ഇപ്പോഴുള്ളത്. ഇത് മൊത്തം കേസുകളുടെ ഒരു ശതമാനത്തില്‍ താഴെയാണ്.

Keywords: India reported 58,097 fresh COVID cases, Newdelhi, National, News, Top-Headlines, Report, COVID19, Cases, Result, Central government, Health minister, India reported 58,097 fresh COVID cases. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia