വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു

 


ADVERTISEMENT

ബംഗളൂരു: (www.kvartha.com 04/02/2015) വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു. ബംഗളൂരുവില്‍ നടക്കുന്ന ലത്തീന്‍ കത്തോലിക്ക സഭയുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കാണ് വിസ നിഷേധിച്ചത്.

ആര്‍ച്ച് ബിഷപ്പുമാരായ ആര്‍തര്‍ റോഷ്, പ്രൊട്ടാസെ റുഗംബ്‌വേ എന്നിവര്‍ വിസക്ക് വേണ്ടി അപേക്ഷിച്ചിരുന്നു. ലത്തീന്‍ കത്തോലിക്ക സഭയുടെ 27-ാമത് മഹാസമ്മേളനമാണ് ബംഗളൂരുവില്‍ നടക്കുന്നത്. 131 ലത്തീന്‍ രൂപതകളില്‍ നിന്നായി 183 ബിഷപ്പുമാരാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നത്.

വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചുഡിസംബറിലാണ് ഇരുവരും അപേക്ഷ നല്‍കിയത്. എന്നാല്‍ അവസാന നിമിഷമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് വിസ നല്‍കേണ്ടെന്ന് തീരുമാനിച്ചത്. വിസ നല്‍കാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നാണ് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ജീവനക്കാരിക്ക് നഗരസഭയില്‍ ചുമതലയേല്‍ക്കാനായില്ല; ഓഫീസിന് മുന്നില്‍ കാത്തു കിടന്നു
Keywords:  Vatican,Bangalore, Visa, Conference, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia